സര്‍ക്കാര്‍ ജോലിക്കായി പരിശീലനം, ദുരഭിമാന കൊല തടയും ജനകീയ പ്രകടന പത്രികയുമായി തമിഴ്‌നാട് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: മദ്യവില്‍പ്പന ശാലകള്‍ അടയ്ക്കും, മിശ്ര വിവാഹങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള നിയമം, ദുരഭിമാന കൊലപാതകങ്ങള്‍ തടയല്‍, സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അഞ്ച് വര്‍ഷത്തേക്ക് നികുതി ഇളവ്, എല്ലാ ജില്ലയിലും 500 യുവാക്കള്‍ക്ക് സര്‍ക്കാര്‍ ജോലികള്‍ക്കായി പരിശീലനം, യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുന്നതിനുള്ള പദ്ധതികള്‍, നീറ്റ് പരീക്ഷ നിര്‍ത്തലാക്കാന്‍ നടപടി തുടങ്ങിയ വാഗ്ദാനങ്ങളടങ്ങിയ ജനകീയ പ്രകടന പത്രികയുമായി തമിഴ്‌നാട് കോണ്‍ഗ്രസ്. ചെന്നൈയിലെ പാര്‍ട്ടി ഓഫിസില്‍ നടന്ന ചടങ്ങില്‍ തമിഴ്നാട് കോണ്‍ഗ്രസ് പ്രസിഡന്റ് കെ.എസ്. അളഗിരിയാണ് പ്രകടന പത്രിക പുറത്തിറക്കിയത്.ഏപ്രില്‍ ആറിന് ഒറ്റഘട്ടമായാണ് തമിഴ്നാട്ടില്‍ തെരഞ്ഞെടുപ്പ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →