കൊച്ചി: ബിജെപിയും സിപിഐഎമ്മും തമ്മില്‍ ചെങ്ങന്നൂരിലും ആറന്മുളയിലും കോന്നിയിലും ഒത്തുകളിയുണ്ടെന്ന ആര്‍എസ്എസ് സൈദ്ധാന്തികന്‍ ആര്‍ ബാലശങ്കറുടെ ആരോപണം തള്ളി ബിജെപി സംസ്ഥാനാധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ബാലശങ്കര്‍ മറുപടി അര്‍ഹിക്കുന്നില്ല. ബാലശങ്കര്‍ മത്സരിക്കാന്‍ ശ്രമിച്ചിരുന്നോ എന്ന് തനിക്കറിയില്ലെന്നും സുരേന്ദ്രന്‍ 16/03/21 ചൊവ്വാഴ്ച വൈകിട്ട് മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി സുരേന്ദ്രൻ പറഞ്ഞു.
ചെങ്ങന്നൂര്‍ സീറ്റ് നിഷേധിച്ചതിന് പിന്നാലെയായിരുന്നു ബാലശങ്കര്‍ ബിജെപി സംസ്ഥാന നേതൃത്വത്തിനും കെ സുരേന്ദ്രനുമെതിരെ രൂക്ഷ വിമര്‍ശനങ്ങളുന്നയിച്ചത്. തനിക്ക് ചെങ്ങന്നൂര്‍ സീറ്റ് നിഷേധിച്ചതിന് പിന്നില്‍ ബിജെപിയും സിപിഐഎമ്മും തമ്മിലുള്ള ഡീലിന്റെ ഭാഗമായിരിക്കാമെന്നായിരുന്നു ബാലശങ്കറിന്റെ ആരോപണം.
എന്നാല്‍ ബാലശങ്കര്‍ മത്സരിക്കാന്‍ ശ്രമിച്ചിരുന്നോ എന്നുപോലും തനിക്കറിയില്ലെന്നാണ് സുരേന്ദ്രന്റെ പ്രതികരണം. ബാലശങ്കര്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ഒരു തരത്തിലുള്ള മറുപടിയുമര്‍ഹിക്കുന്നില്ലെന്നും സുരേന്ദ്രന്‍ തിരിച്ചടിച്ചു.

