കൊല്ലം: ജില്ലയില്‍ മാര്‍ച്ച് 16 രണ്ട് സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. കൊട്ടാരക്കര നിയോജക മണ്ഡലത്തില്‍ വി. വേണുഗോപാല്‍ ഉപവരണാധികാരിയായ വെട്ടിക്കവല ബി.ഡി.ഒ കെ.എസ്.സുരേഷ്‌കുമാറിനു മുമ്പാകെയും കരുനാഗപ്പള്ളിയില്‍ എസ്. ഭാര്‍ഗവന്‍ ഉപവരണാധികാരിയായ ഓച്ചിറ ബി.ഡി.ഒ എസ്. ജ്യോതിലക്ഷ്മിക്കും മുമ്പാകെയുമാണ് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചത്. ഇതോടെ ഇതുവരെ പത്രിക സമര്‍പ്പിച്ചവരുടെ എണ്ണം ഒമ്പതായി.