വീട്ടമ്മയയില്‍ നിന്നും പ്രാര്‍ത്ഥിക്കാനായി 33 ലക്ഷം രൂപ തട്ടിയെടുത്ത ആള്‍ പോലീസ് പിടിയില്‍

ചങ്ങനാശേരി: പ്രാര്‍ത്ഥിച്ച് പ്രശ്‌നങ്ങള്‍ തീര്‍ക്കാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം രൂപ തട്ടിയെടുത്ത ആളിനെ പോലീസ് അറസ്റ്റ് ‌ചെയ്തു. ചങ്ങനാശേരി കുരിശുംമൂട് സ്വദേശിയായ റിട്ട. കോളേജ് അദ്ധ്യാപിക അന്നമ്മ മാത്യു (70) വില്‍ നിന്നാണ് പണം തട്ടിയത്. കേസില്‍ എറണാകുളം മരട് സ്വദേശി പാമ്പാടി ആശാരിപറമ്പില്‍ പൊന്നന്‍സിറ്റിയില്‍ വാടകയ്ക്ക് താമസിക്കുന്ന നോര്‍ബിന്‍ നോബിനെ(40) ആലപ്പുഴയില്‍ നിന്ന് പോലീസ് അറസറ്റ് ചെയ്തു. പ്രാര്‍തഥനാ ചടങ്ങുകളില്‍ വച്ച് ഇവരെ പരിചയപ്പെട്ട നോര്‍ബിന്‍ പിന്നീട് വീട്ടിലെത്തുകയും ഒരുപാട് പ്രശ്‌നങ്ങലുണ്ടെന്നും പ്രാര്‍ത്ഥനയില്‍ കൂടി മാറ്റിത്തരാമെന്നും പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു. ഭര്‍ത്താവ് മരിച്ച ഈ വൃദ്ധയുടെ രണ്ടുപെണ്‍മക്കള്‍ കുടുംബമായി വിദേശത്താണ് തമാസിക്കുന്നത്.

ഒരു പ്രാര്‍ത്ഥനക്ക് 13,000രൂപ വെച്ചും പത്തില്‍ കൂടുതല്‍ ആള്‍ക്കാരെ പങ്കെടുപ്പിക്കുന്നതിന് 30,000രൂപ വെച്ചുമാണ് വാങ്ങിയിരുന്നത്. കൂടാതെ വായ്പയായും വലിയ തുക വാങ്ങിയെടുത്തു. രണ്ടുവര്‍ഷമായിട്ടും പ്രശ്‌നങ്ങള്‍ക്ക് പരിഹാരമില്ലാതെ വന്നപ്പോള്‍ വീട്ടമ്മ പണം തിരികെ ചോദിച്ചു. പല അവധികള്‍ കഴിഞ്ഞിട്ടും പണം തിരികെ കിട്ടാതെ വന്നപ്പോള്‍ ചങ്ങനാശേരി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. അതോടെ പ്രതി മുങ്ങി. പിന്നീട് ജില്ലാ പോലീസ് മേധാവിക്കും പരാതി നല്‍കിയെങ്കിലും നോര്‍ബിനെ കണ്ടെത്താനായില്ല.

ഇതോടെ വീട്ടമ്മ ചങ്ങനാശേരി കോടതിയില്‍ പരാതി നല്‍കുകയായിരുന്നു. പ്രതിയെ ഹാജരാക്കാന്‍ കോടതി പോലീസിനോട് ആവശ്യപ്പെട്ടതോടെയാണ് മൊബൈല്‍ കേന്ദ്രീകരിച്ചുളള അന്വേഷണത്തിലൂടെ ആലപ്പുഴ കളര്‍കോടുളള ലോഡ്ജില്‍ നിന്ന്ും പ്രതി, െഅറസ്റ്റ് ചെയ്തത്. ചങ്ങനാശേരി എസ്എച്ച്ഒ ആസാദ് അബ്ദുള്‍ കലാം ,എഎസ്‌ഐ മാരായ രമേശ്ബാബു, ഷിബുകെ സൈമണ്‍ , ആന്റണി മൈക്കിള്‍, സിപിഒ മാരായ ബിജു തോമസ്,സ്റ്റാന്‍ലി എന്നിവരാണ് പ്രതിയെ അറസ്റ്റ് ‌ചെയ്തത്. കോടതി പ്രതിയെ റിമാന്‍റ് ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →