മമതാ ബാനര്‍ജിയുടെ മെഡിക്കല്‍ റിപ്പോര്‍ട്ട് പരസ്യപ്പെടുത്തണമെന്ന് ബിജെപി

കൊല്‍ക്കത്ത: മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ മെഡിക്കല്‍ റിപ്പോര്‍ട്ട് പരസ്യപ്പെടുത്തണമെന്നാവശ്യപ്പെട്ട് പശ്ചിമ ബംഗാള്‍ ബിജെപി പ്രതിനിധി സംഘം കൊല്‍ക്കത്തയില്‍ സംസ്ഥാനത്തെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറെ കണ്ടു. മമതാ ബാനര്‍ജി ആദ്യം ഇതിനെ ആക്രമണമെന്നാണ് വിശേഷിപ്പിച്ചത്. അപകടമുണ്ടായതിനു ശേഷം മമതാ ബാനര്‍ജി ഒരു തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്തു. അവരുടെ മെഡിക്കല്‍ രേഖകള്‍ പരസ്യപ്പെടുത്തണം. ആരോഗ്യവിദഗ്ധരും ഡോക്ടര്‍മാരും സ്വാധീനിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് സംശയിക്കുന്നു’- ബിജെപി നേതാവ് അര്‍ജുന്‍ സിങ് തിരഞ്ഞെടുപ്പ് മേധാവിയ്ക്ക് 14/03/21 ഞായറാഴ്ച സമർപ്പിച്ച പരാതിയിൽ പറഞ്ഞു.

ആക്രമണത്തെ മമത രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്നും പ്രതിനിധി സംഘം കമ്മീഷന് നല്‍കിയ പരാതിയില്‍ പറയുന്നു.

നന്ദിഗ്രാമില്‍ മാര്‍ച്ച് 10ന് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലാണ് മമതയ്ക്ക് പരിക്കേറ്റത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →