ചെന്നൈ: കാഞ്ചീപുരത്ത് തെരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞ് മടങ്ങവേ നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന് നേരെ തമിഴ്നാട്ടില്‍ ആക്രമണം. സംഭവത്തില്‍ നടന് പരിക്കേറ്റിട്ടില്ല. മദ്യപിച്ചെത്തിയ വ്യക്തി കമല്‍ സഞ്ചരിച്ച കാറിന്റെ ഗ്ലാസ് തകര്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇയാളെ പിടികൂടി അണികള്‍ പൊലീസിന് കൈമാറി. കാഞ്ചീപുരം ഗാന്ധി റോഡില്‍ വച്ചാണ് സംഭവം നടന്നത്. അക്രമിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി എ ജി മൗര്യയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ഇത്തരം തന്ത്രങ്ങളെ പാര്‍ട്ടി ഭയക്കില്ലെന്നും 15/03/21 തിങ്കളാഴ്ച കോയമ്പത്തൂരില്‍ കമല്‍ സംസാരിക്കുമെന്നും മൗര്യ പറഞ്ഞു. കാഞ്ചീപുരത്തെ മക്കള്‍ നീതി മയ്യം സ്ഥാനാര്‍ഥി എസ് കെ ജി ഗോപിനാഥിന് വേണ്ടി പ്രചാരണം നടത്തി മടങ്ങുകയായിരുന്നു കമല്ഹാസന്.