കൊച്ചി: മഹാരാജാസ് കോളേജ് ഹോസ്റ്റലിൽ ഒന്നാംവർഷ ബിരുദ വിദ്യാർഥിയെ റാഗിങ്ങിനിരയാക്കിയെന്ന് പരാതി. എസ്.എഫ്.ഐ യൂനിറ്റ് സെക്രട്ടറിക്കെതിരെയാണ് പരാതി. 15/03/21 തിങ്കളാഴ്ചയാണ് പരാതി നൽകിയത്.
മലപ്പുറം അരീക്കോട് സ്വദേശിയും ബിഎ ഒന്നാംവർഷ വിദ്യാർഥിയുമായ റോബിൻസനാണു മർദനമേറ്റത്. ഗുരുതരമായി പരുക്കേറ്റ വിദ്യാർഥി കടവന്ത്ര ഇന്ദിരാഗാന്ധി ആശുപത്രിയിൽ ചികിത്സയിലാണ്. ഒരു രാത്രി മുഴുവൻ റൂമിൽ പൂട്ടിയിട്ട് മർദിക്കുകയും തലയിലൂടെ വെള്ളമൊഴിക്കുകയും ചെയ്തെന്നാണു പരാതി. 16 പേർ ചേർന്നാണ് മർദിച്ചതെന്നും പരാതിയിൽ പറയുന്നുണ്ട്.
ഹോസ്റ്റലിൽ താമസിക്കാൻ സൗകര്യം നൽകാമെന്നുപറഞ്ഞ് വിളിച്ചുകൊണ്ട് വന്ന് റാഗിങ്ങിന് വിധേയമാക്കിയെന്നാണ് പരാതിയിൽ പറയുന്നത്. പ്രിൻസിപ്പലിനും എറണാകുളം സെൻട്രൽ പൊലീസിലും പരാതി നൽകിയിട്ടുണ്ട്.