2020-21 ഏപ്രിൽ-ജനുവരി കാലയളവിൽ, അസംസ്കൃത എണ്ണയുടെ സംസ്കരണം 182.2 മില്യൺ മെട്രിക് ടൺ (MMT) ആണ്, അതായത് മൊത്തം അസംസ്കൃത എണ്ണയുടെ സംസ്കരണ ശേഷിയുടെ 73 ശതമാനം (249.87 മില്യൺ മെട്രിക് ടൺ). കോവിഡ് മഹാമാരി കാരണം ആവശ്യകത കുറഞ്ഞത് മൂലം 2020-21 കാലഘട്ടത്തിൽ ഇന്ത്യൻ റിഫൈനറികളുടെ കാര്യക്ഷമത പ്രയോജപ്പെടുത്തിയത് കുറവാണ്.
കഴിഞ്ഞ മൂന്ന് വർഷത്തിനിടയിലുള്ള രാജ്യത്തെ അസംസ്കൃത എണ്ണ ഉൽപാദനത്തിന്റെ വിശദാംശങ്ങൾ ചുവടെ കൊടുക്കുന്നു:
| Years | 2017-18 | 2018-19 | 2019-20 | 2020-21 (Provisional) |
| Production of Crude Oil (in MMT) | 35.7 | 34.2 | 32.2 | 25.6 |
എണ്ണ പാടങ്ങളുടെ പഴക്കവും അതുമൂലം കുറയുന്ന എണ്ണ ശേഖരവും, പ്രധാന എണ്ണ ഉത്പാദന പാടങ്ങളിലെ ‘വാട്ടർ-കട്ട്’ കൂടുന്നതും, എണ്ണ ഉത്പ്പാദനം കുറയുന്നതിനുള്ള കാരണങ്ങളാണ്.
കേന്ദ്ര പെട്രോളിയം-പ്രകൃതി വാതക മന്ത്രി ശ്രീ ധർമേന്ദ്ര പ്രധാൻ ലോക് സഭയിൽ രേഖാമൂലം അറിയിച്ചതാണ് ഇക്കാര്യം.

