മിന്നലേറ്റ് വീട് കത്തി നശിച്ചു

കറ്റാനം: മിന്നലേറ്റ് വീട് കത്തി നശിച്ചു. കറ്റാനം ഇലിപ്പക്കുളം നാമ്പുകുളങ്ങര പുളിമൂട്ടില്‍ ദേവകിയമ്മയുടെ വീടാണ് 13/03/21 ശനിയാഴ്ച രാത്രിയുണ്ടായ മിന്നലേറ്റ് തീപിടിച്ച്‌ നശിച്ചത്. രാത്രി 8 മണിയ്ക്കായിരുന്നു സംഭവം.

മഴയോടൊപ്പം ഉണ്ടായ മിന്നലില്‍ തടികൊണ്ടു നിര്‍മിച്ച നാലുകെട്ട് വീടിന്റെ ഓടിട്ട മേല്‍ക്കൂര ഇളകി വീണ് അറയിലേക്കും പൂമുഖത്തേക്കും തീ കത്തിപ്പടരുകയായിരുന്നു.

വീട്ടുകാരും നാട്ടുകാരും തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. പിന്നീട് കായംകുളത്ത് നിന്നെത്തിയ അഗ്നിശമന സേനയും വള്ളികുന്നം പൊലീസും ചേര്‍ന്നാണു തീ അണച്ചത്. 2 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു ,ആളപായമില്ല

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →