കാണാതെ കേട്ടു പഠിക്കാന്‍: ദ്വിദിന ജില്ലാതല ശില്‍പശാല

കാസർകോട്: കാഴ്ച പരിമിതിയുള്ള ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക്  കൈത്താങ്ങായി ശബ്ദ പാഠങ്ങളുടെ അവതരണമൊരുക്കി സമഗ്ര ശിക്ഷാ കേരള. ഒന്നു മുതല്‍ പത്തുവരെ ക്ലാസ്സുകളിലെ വിദ്യാര്‍ഥികള്‍ക്കായാണ് ശബ്ദപാഠം തയ്യാറാക്കുക. സാങ്കേതികവിദ്യകളുടെ അകമ്പടിയോടെ ശബ്ദസാന്നിധ്യത്തിന്റെ സാദ്ധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തുന്ന ഈ പാഠാനുഭവമൊരുക്കുന്നതിനായി സമഗ്ര ശിക്ഷയുടെ ആഭിമുഖ്യത്തില്‍ സ്‌പെഷ്യല്‍ എജുക്കേറ്റര്‍മാര്‍, ബി ആര്‍ സി പരിശീലകര്‍, സി ആര്‍ സി കോ-ഓര്‍ഡിനേറ്റര്‍മാര്‍ എന്നിവര്‍ക്കായുള്ള ദ്വിദിന ജില്ലാതല ശില്പശാല ചെര്‍ക്കള മാര്‍ത്തോമ ഹൈസ്‌കൂളില്‍ ആരംഭിച്ചു. ശില്‍പശാല കൈറ്റ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എം പി രാജേഷ് ഉദ്ഘാടനം ചെയ്തു. കാസര്‍കോട് ബിപിസി  ടി കാസിം അധ്യക്ഷയായിരുന്നു. സമഗ്ര ശിക്ഷാ ജില്ലാ പ്രോഗ്രാം ഓഫീസര്‍ ഡി നാരായണ, പ്രഥമാധ്യാപിക ജോസ്മി ജോഷ്വാ, കെ പി വിജയലക്ഷ്മി, ആര്‍ സിന്ധു, ടി ദിവ്യാ മേരി എന്നിവര്‍ സംസാരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →