നടനും സംവിധായകനുമായ പാർത്ഥിപൻ സംവിധാനം ചെയ്യുന്ന ഇരവിൻ നിഴൽ എന്ന ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കി കൊണ്ട് എ ആർ റഹ്മാൻ എത്തുന്നു. 20 വർഷത്തിനു ശേഷമാണ് എ ആർ റഹ്മാനും പാർത്ഥിപനും ഇരവിൻ നിഴലിലൂടെ ഒന്നിക്കുന്നത്.
രണ്ടായിരത്തി ഒന്നിൽ പാർത്ഥിപൻ സംവിധാനം ചെയ്ത യേലേലോ എന്ന ചിത്രത്തിനുവേണ്ടി റഹ്മാൻ സംഗീതം ഒരുക്കിയിരുന്നു എങ്കിലും ആ ചിത്രം പുറത്തിറങ്ങിയില്ല.അതിനുശേഷം എ ആർ അതിനു ശേഷം എ ആർ റഹ്മാനെനൊപ്പം മറ്റൊരു സിനിമ ചെയ്യാൻ പാർത്ഥിപന് സാധിച്ചില്ല. 2019 ൽ പുറത്തിറങ്ങിയ ഒത്ത സെരുപ്പ് സൈ 7 എന്ന ചിത്രമാണ് പാർത്ഥി പൻ ഒടുവിൽ സംവിധാനം ചെയ്തത്. 120 മിനിറ്റ് ദൈർഘ്യമുള്ള ഈ ചിത്രത്തിൽ പാർത്ഥിപൻ തന്നെയായിരുന്നു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത് . ഇരവിൻ നിഴലും ഒരു പരീക്ഷണ ചിത്രമാണ്.

