ന്യൂഡല്‍ഹി: 2022ല്‍ സമ്പദ്‌വ്യവസ്ഥ 11 ശതമാനത്തിനു മുകളില്‍ വളര്‍ച്ച കൈവരിക്കുമെന്ന് പി.എച്ച്.ഡി. ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി. നടപ്പു സാമ്പത്തികവര്‍ഷത്തിന്റെ മൂന്നാംപാദത്തില്‍ വിപണികള്‍ 0.4 ശതമാനം വളര്‍ച്ച കൈവരിച്ചത് സമ്പദ്‌വ്യവസ്ഥയുടെ പൊട്ടന്നനെയുള്ള തിരിച്ചുവരവിന്റെ ഫലമാണ്.
കോവിഡിനെ തുടര്‍ന്നു ആദ്യപാദത്തില്‍ വളര്‍ച്ചാനിരക്ക് 24.4 ശതമാനമെന്ന റെക്കോഡ് താഴ്ചയിലെത്തിയിരുന്നു. തുടര്‍ന്നു രണ്ടാംപാദത്തില്‍ ഇത് 7.3 ശതമാനമായിരുന്നു. സര്‍ക്കാരും ആര്‍.ബി.ഐയും പ്രഖ്യാപിച്ച ഉത്തേജക പാക്കേജുകളും സമയോജിയ ഇടപെടലുകളുമാണ് വിപണികള്‍ക്കു കരുത്തേകിയതെന്നു ചേംബര്‍ വ്യക്തമാക്കി.
2020 ഫെബ്രുവരിയില്‍ ചേംബറിന്റെ വിലയിരുത്തലുകള്‍ പ്രകാരം വിപണികളുടെ നിലവാരം 103 പോയിന്റായിരുന്നു. എന്നാല്‍ 2021 ഫെബ്രുവരിയില്‍ ഇത് 122 പോയിന്റിലേക്ക് കുതിച്ചു.

