തൃശൂര്‍: നിയമസാഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ദിവസം മുതല്‍ മാതൃകാ പെരുാറ്റചട്ടം നിലവില്‍ വന്നിരിക്കുന്നതിനാല്‍ അതിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ ചട്ടലംഘനത്തിന് നടപടിയെടുക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. രാഷ്ട്രീയ പ്രവര്‍ത്തകര്‍ പൊതുജീവിതവുമായി ബന്ധപ്പെടാത്തതും സ്വകാര്യ ജീതവുമായി ബന്ധപ്പെട്ടതുമായ വിമര്‍ശനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് കര്‍ശനമായ നിര്‍ദ്ദേശം നല്‍കി.
ജാതി, സമുദായം, ഭാഷ, മതം എന്നിവയുമായി ബന്ധപ്പെട്ട ഭിന്നതകള്‍ക്ക് ആക്കം കൂട്ടുന്ന തരത്തിലുളളതോ പരസ്‌പര വിദ്വേഷം വളര്‍ത്തുന്നതോ ആയ എല്ലാവിധ പ്രവര്‍ത്തികളില്‍ നിന്നും വിട്ടുനില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. ജാതിയുടെ പേരിലും സമുദായത്തിന്റെ പേരിലും വോട്ടുചോദിക്കരുത്. പളളികള്‍ മോസ്‌ക്കുകള്‍, ക്ഷേത്രങ്ങള്‍ എന്നിവ തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ക്കുളള വേദിയാക്കരുത്.
പ്രതിയോഗിയുടെ സ്വകാര്യതയെ മാനിക്കണം. സമാധാനപരമായും അലട്ടലില്ലാതയും സ്വകാര്യ ജീവിതം നയിക്കാനുളള വ്യക്തികളുടെ അവകാശങ്ങളെ പരസ്‌പരം മാനിക്കണം. ഒരു വ്യക്തിയുടെ സ്ഥലം, കെട്ടിടം, മതിലുകള്‍ തുടങ്ങിയവയില്‍ അനുവാദമില്ലാതെ കൊടിമരം നാട്ടുകയോ ബാനറുകള്‍ കെട്ടുകയോ പരസ്യം ഒട്ടിക്കുകയോ ചെയ്യാന്‍ പാടില്ലാത്തതാണെന്നും കളക്ടര്‍ അറിയിച്ചു.

