രാജ്യത്ത് അഞ്ച് വർഷക്കാലം 170 കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂറുമാറിയെന്ന് റിപോര്‍ട്ട്, വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നു കൂറുമാറിയ 405 എംഎല്‍എമാരില്‍ 182 പേരും ചേർന്നത് ബിജെപിയിൽ

ന്യൂഡല്‍ഹി: 2016 മുതല്‍ 2020 വരെയുള്ള അഞ്ച് വർഷക്കാലം നടന്ന തിരഞ്ഞെടുപ്പുകളില്‍ 170 കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂറുമാറിയെന്ന് റിപോര്‍ട്ട്. അഞ്ചു സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് തിരഞ്ഞെടുപ്പ് അവകാശ ഗ്രൂപ്പായ അസോസിയേഷന്‍ 11/03/21 വ്യാഴാഴ്ച ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ്(എഡിആര്‍) റിപോര്‍ട്ട് പുറത്തുവിട്ടത്.

18 ബിജെപി എംഎല്‍മാരാണ് ഇക്കാലയളവില്‍ മറ്റു പാര്‍ട്ടികളിലേക്ക് കൂറിമാറി മല്‍സരിക്കാന്‍ പോയതെന്നും റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇക്കാലയളവില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നു കൂറുമാറിയ 405 എംഎല്‍എമാരില്‍ 182 പേരും ബിജെപിയിലാണു ചേര്‍ന്നത്. 38 പേര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതപ്പോള്‍ 25 പേര്‍ തെലങ്കാനയിലെ ടിആര്‍എസില്‍ ചേര്‍ന്നതായും എഡിആര്‍ പുതിയ റിപോര്‍ട്ടില്‍ പറയുന്നു. Also Read – ആലപ്പുഴയുടെ വിപ്ലവ ഭൂമി ഇടതിന് കരുത്തേകുമോ? 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അഞ്ച് ലോക്‌സഭാ എംപിമാര്‍ മറ്റ് പാര്‍ട്ടികളില്‍ ചേരാന്‍ ബിജെപി വിട്ടു.

ഏഴ് രാജ്യസഭാ എംപിമാര്‍ 2016-2020 കാലയളവില്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ മറ്റൊരു പാര്‍ട്ടിയില്‍ ചേരാന്‍ കോണ്‍ഗ്രസ് വിട്ടു. 2016-2020 കാലയളവില്‍ 170 എംഎല്‍എമാരാണ് പാര്‍ട്ടിവിട്ടത്. 18 എംഎല്‍എമാരാണ് ബിജെപിയില്‍ നിന്ന് രാജിവച്ചത്. മധ്യപ്രദേശ്, മണിപ്പൂര്‍, ഗോവ, അരുണാചല്‍ പ്രദേശ്, കര്‍ണാടക സംസ്ഥാന നിയമസഭകളില്‍ ഈയിടെ സര്‍ക്കാരുകള്‍ വീണത് എംഎല്‍എമാരുടെ കൂറുമാറ്റം മൂലമാണ്.

2016-20 കാലയളവില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ മാറിയ 16 രാജ്യസഭാ എംപിമാരില്‍ 10 പേരും ചേര്‍ന്നത് ബിജെപിയിലാണ്. 12 ലോക്‌സഭാ എംപിമാരില്‍ അഞ്ചുപേര്‍ കോണ്‍ഗ്രസില്‍ ചേക്കേറി. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ പാര്‍ട്ടികള്‍ മാറി വീണ്ടും മല്‍സരിച്ച എംപിമാരും എംഎല്‍എമാരുമായ 433 പേരുടെ സത്യവാങ് മൂലം വിശകലനം ചെയ്താണ് നാഷനല്‍ ഇലക്ഷന്‍ വാച്ചും എഡിആറും റിപോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

Share
അഭിപ്രായം എഴുതാം