സാമ്പത്തിക സെന്‍സസ് മാര്‍ച്ച് 31 നകം പൂര്‍ത്തിയാക്കും

പാലക്കാട്: ജില്ലയില്‍ ഏഴാമത് സാമ്പത്തിക സെന്‍സസ് 2021 മാര്‍ച്ച് 31 നകം പൂര്‍ത്തിയാക്കാന്‍ ജില്ലാതല കോഡിനേഷന്‍ കമ്മിറ്റി യോഗം തീരുമാനിച്ചു. എ.ഡി.എം എന്‍. എം മെഹ്‌റലിയുടെ അധ്യക്ഷതയില്‍ ചേംബറില്‍ നടന്ന യോഗത്തിലാണ് തീരുമാനം. സാമ്പത്തിക സെന്‍സസ് പ്രവര്‍ത്തനങ്ങളുടെ നിലവിലെ പുരോഗതി യോഗത്തില്‍ വിലയിരുത്തി. സെന്‍സസുമായി ജനങ്ങള്‍ സഹകരിക്കാത്ത വല്ലപ്പുഴ, കപൂര്‍, കൊഴിഞ്ഞാമ്പാറ, തച്ചനാട്ടുകര, തച്ചമ്പാറ ഗ്രാമപഞ്ചായത്തുകളിലെയും പാലക്കാട് നഗരസഭയിലെ ചില പ്രദേശങ്ങളിലും കൂടുതല്‍ ബോധവത്ക്കരണം നടത്താനും യോഗത്തില്‍ തീരുമാനമായി. സീനിയര്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍ എം ശശികുമാര്‍, പറമ്പിക്കുളം ടൈഗര്‍ റിസര്‍വ് ജൂനിയര്‍ സൂപ്രണ്ട് കെ മണികണ്ഠന്‍, ജില്ലാ വ്യവസായ കേന്ദ്രം ജൂനിയര്‍ സൂപ്രണ്ട് ഇ കെ കണ്ണന്‍, ചിറ്റൂര്‍-തത്തമംഗലം നഗരസഭാ സെക്രട്ടറി രാജശ്രീ, ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസര്‍ ദീപ ശിവദാസന്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസ് ജൂനിയര്‍ സൂപ്രണ്ട് എം പ്രസാദ്  തുടങ്ങിയവര്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →