കൊല്ലം: സ്ഥാനാര്‍ത്ഥി നിര്‍ണയത്തെചൊല്ലി ചടയമംഗലത്തും ഇതുമുന്നണിയില്‍ പൊട്ടിത്തെറി. ചിഞ്ചുറാണിയെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെതിരെ സി പി ഐ പ്രവര്‍ത്തകരാണ് പ്രതിഷേധ പ്രകടനം നടത്തുന്നത്. എ.മുസ്ഥഫയെ സ്ഥാര്‍ത്ഥിയാക്കമണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. സ്ത്രീകളടക്കം 200 ഓളം പേര്‍ പ്രകടനത്തില്‍ പങ്കെടുത്തു.
സിപിഐ സംസ്ഥാന സമിതി അംഗമാണ് ചിഞ്ചുറാണി. പ്രദേശിക ഘടകത്തിന്റെ എതിര്‍പ്പ മറികടന്നാണ് സിപിഐ കൊല്ലം ജില്ലാ നേതൃയോഗം ചിഞ്ചു റാണിയെ സ്ഥാനാര്‍ത്ഥിയാക്കാനുളള നിര്‍ദ്ദേശം സംസ്ഥാന കൗണ്‍സിലിന് നല്‍കിയത്. പ്രദേശിക നേതാവ് എ മുസ്തഫയെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് പ്രാദേശിക ഘടകങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.എന്നാല്‍ വനിതാ പ്രതിനിധ്യം എന്ന നിലപാടുയര്‍ത്തി നേതാക്കള്‍ പ്രാദേശിക നേതൃത്വത്തിന്റെ ആവശ്യം തളളുകയായിരുന്നു.

