എല്‍.ഐ.സി. ഓഹരിയൊന്നിന് 400- 600 രൂപ

മുംബൈ: പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ വഴി മൂലധനം കണ്ടെത്താനുള്ള സര്‍ക്കാര്‍ പദ്ധതിയില്‍ പ്രഥമ പരിഗണനയാണുള്ള,
എല്‍.ഐ.സിയുടെ ഐ.പി.ഒയില്‍ ഓഹരിയൊന്നിന് 400- 600 രൂപ നിശ്ചയിച്ചേക്കുമെന്നു റിപ്പോര്‍ട്ട്. സര്‍ക്കാരിന്റെ എല്‍.ഐ.സിയുടെ 6- 7 ശതമാനം ഓഹരി വിറ്റ് 90,000 കോടി രൂപ സമാഹരിക്കുകയാണു ലക്ഷ്യം. സര്‍ക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായ കെ.വി. സുബ്രഹ്മണ്യന്റെ വിലയിരുത്തല്‍ പ്രകാരം 12.85- 15 ലക്ഷംകോടി രൂപയാണ് കമ്പനിയുടെ ഏകദേശമൂല്യം. ഐ.പി.ഒയുടെ 10 ശതമാനം പോളിസി ഉടമകള്‍ക്കായി നീക്കിവെയ്ക്കാനും പദ്ധതിയുണ്ട്.

റീട്ടെയില്‍ നിക്ഷേപകരില്‍നിന്ന് 25,000 കോടി രൂപ മൂലധനം സ്വരൂപിക്കാനാണു തീരുമാനം. കമ്പനിയുടെ മൊത്തം മൂല്യം 10- 15 ലക്ഷം കോടിയായിരിക്കും. മൂലധന അടിത്തറ നിലവിലെ 100 കോടിയില്‍നിന്ന് 25,000 കോടി രൂപയായി ഉയര്‍ത്താന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →