കുറ്റ്യാടിയിലെ തർക്കം ചർച്ച ചെയ്ത് പരിഹരിക്കുമെന്ന് ജോസ് കെ മാണി

കോഴിക്കോട്: കുറ്റ്യാടി മണ്ഡലത്തിൽ ഉയർന്നുവന്നിട്ടുള്ള തര്‍ക്കം രമ്യമായി പരിഹരിക്കുമെന്ന് കേരള കോൺഗ്രസ് എം നേതാവ് ജോസ് കെ. മാണി. എൽ ഡി എഫ് സീറ്റ് കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് നല്‍കിയതാണ്. പ്രഖ്യാപനങ്ങള്‍ വരുമ്പോള്‍ ചില പ്രതിഷേധങ്ങള്‍ വരുന്നത് സ്വാഭാവികമാണെന്ന് ജോസ് കെ മാണി 11/03/21 വ്യാഴാഴ്ച പറഞ്ഞു.

സിപിഐഎം നേതൃത്വമായി ചര്‍ച്ച ചെയ്ത് ഇക്കാര്യത്തില്‍ പിന്നീട് തീരുമാനമെടുക്കും. രമ്യമായി പ്രശ്‌നം പരിഹരിക്കാനാകുമെന്ന് ആത്മവിശ്വാസമുണ്ട്. ഇക്കാര്യത്തില്‍ ഇതുവരെ സിപിഐഎമ്മുമായി ഒരു ചര്‍ച്ചയും നടത്തിയിട്ടില്ല. സിപിഐഎമ്മും കേരളാ കോണ്‍ഗ്രസും വിഷയത്തില്‍ ഇടപെടും. ചര്‍ച്ച നടത്തി രമ്യമായി പരിഹരിക്കുമെന്നും ജോസ് കെ. മാണി മാധ്യമങ്ങളോട് പറഞ്ഞു.

10/03/21 ബുധനാഴ്ച വൈകിട്ട് കുറ്റ്യാടിയില്‍ ആയിരത്തിലേറെ പേര്‍ പങ്കെടുത്ത പ്രതിഷേധ മാര്‍ച്ച് നടന്നിരുന്നു. കുറ്റ്യാടിയില്‍ പാര്‍ട്ടി ചിഹ്നത്തില്‍ സ്ഥാനാര്‍ത്ഥിയില്ലാത്തതാണ് പ്രതിഷേധത്തിന് കാരണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →