ഡി.എൽ.എഡ് പ്രവേശനത്തിന് സ്പോട്ട് അഡ്മിഷന്‍

ആലപ്പുഴ: സ്വാശ്രയ മേഖലയിലെ ഡിപ്ലോമ ഇൻ എലിജിബിലിറ്റി എഡ്യൂക്കേഷൻ (ഡി.എൽ.എഡ് 2020-22 അധ്യയന വർഷത്തേക്ക് (ആലപ്പുഴ ജില്ല) എട്ട് സീറ്റിലേക്ക് സ്‌പോട്ട് അഡ് മിഷൻ നടത്തുന്നു. സ്‌പോട്ട്  അഡ്മിഷൻ മാർച്ച് 12ന് രാവിലെ 10ന് ആലപ്പുഴ ഗവ. മുഹമ്മദൻസ് ബോയ്‌സ് എച്ച്.എസ്. നടക്കും. കേരളത്തിലെ ഹയർ സെക്കൻഡറി പരീക്ഷ ബോർഡ് നടത്തുന്ന ഹയർ സെക്കൻഡറി പരീക്ഷ അല്ലെങ്കിൽ തത്തുല്യമായ കേരള സർക്കാർ അംഗീകരിച്ച പരീക്ഷ, കേരളത്തിലെ ഏതെങ്കിലും യൂണിവേഴ്‌സിറ്റി നടത്തുന്ന ബിരുദം അല്ലെങ്കിൽ തത്തുല്യമായ അംഗീകരിച്ചിട്ടുള്ള പരീക്ഷ എന്നിവയാണ് യോഗ്യത. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0477-2252908, 8547788521.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →