നായ സ്‌നേഹിയായ മൊണ്ടാലിന്‌ ക്രൂര മര്‍ദ്ദനം

കൊല്‍ക്കത്ത: ലോക്ക്‌ ഡൗണ്‍ സമയത്ത്‌ ഭക്ഷണം ലഭിക്കാതെ പട്ടിണികിടന്ന് ചാവാറായ തെരുവ്‌ നായ്‌ക്കളെ പാര്‍പ്പിക്കാന്‍ ഇടംകണ്ടെത്തുകയും അവയ്‌ക്ക് ഭക്ഷണം നല്‍കുകയും ചെയ്‌ത മൊണ്ടാലിന്‌ ക്രൂരമര്‍ദ്ദനം. അയാള്‍ കളളനായതുകൊണ്ടോ അക്രമി ആയതുകൊണ്ടോ അല്ല അയാളുടെ നായ സംരക്ഷണത്തില്‍ കുപിതരായ അയല്‍ വാസികള്‍ ഇയാളെ കയ്യില്‍ കിട്ടിയ ആയുധങ്ങള്‍ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ഒന്നരവര്‍ഷമായി സൊനാര്‍പൂരിലെ അരപഞ്ചിലാണ്‌ മൊണ്ടാല്‍ കഴിയുന്നത്‌.

തുടര്‍ന്ന്‌ മൊണ്ടാല്‍ മൂന്നാഴ്‌ചയോളം ആശുപത്രിയിലായിരുന്നതിനാല്‍ നായകള്‍ പട്ടിണിയിലായി. ഇത്‌ സംബന്ധിച്ച് ടൈംസ്‌ ഓഫ്‌ ഇന്ത്യയില്‍ വന്ന റിപ്പോര്‍ട്ട് കാണാനിടയായ മൃഗസ്‌നേഹിയായ മീനാക്ഷി പാണ്ഡേ നായ്ക്കളുടെ സംരക്ഷണം ഏറ്റെടുത്തു. അവര്‍ക്ക്‌ ആഹാരം നല്‍കി. ദിവസങ്ങളോളം ആഹാരം കിട്ടാതായ നായകള്‍ അവയുടെ തന്നെ മലം കഴിക്കുന്ന അവസ്ഥയിലെത്തിയിരുന്നുവെന്നും ഇത്‌ കണ്ട്‌ താന്‍ ഞെട്ടിപ്പോയെന്നും നായ്‌ക്കള്‍ക്ക്‌ ആഹാരം നല്‍കാനെത്തിയ മീനാക്ഷി പാണ്ഡേ പറഞ്ഞു. ഞായറാഴ്‌ച ആശുപത്രിയില്‍ നിന്ന്‌ തിരിച്ചത്തിയ മൊണ്ടാല്‍ പോലീസില്‍ പരാതി നല്‍കി. ഇതാദ്യമായല്ല. താന്‍ ആക്രമിക്കപ്പെടുകയും അപമാനിക്കപ്പെടുകയും ചെയ്യുന്നതെന്നും സമാന സംഭവങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ടെന്നും മൊണ്ടാല്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →