ഇ-ലേലം: 30 ദിവസത്തിനകം അവകാശം ഉന്നയിക്കാം

പാലക്കാട്: പാലക്കാട് ടൗണ്‍ സൗത്ത്, പാലക്കാട് ട്രാഫിക് എന്‍ഫോഴ്സ്മെന്റ് യൂണിറ്റ്, പാലക്കാട് ടൗണ്‍ നോര്‍ത്ത്, പാലക്കാട് കസബ, വാളയാര്‍, ആലത്തൂര്‍, കൊല്ലങ്കോട്, ചെര്‍പ്പുളശ്ശേരി, ചാലിശ്ശേരി, മണ്ണാര്‍ക്കാട്, നാട്ടുകല്‍, കല്ലടിക്കോട്, മണ്ണാര്‍ക്കാട് ട്രാഫിക് എന്‍ഫോഴ്സ്മെന്റ് യൂണിറ്റ് എന്നീ പൊലീസ് സ്റ്റേഷനുകളുടെ പരിസരത്തുള്ള 81 വാഹനങ്ങള്‍ ഇ-ലേലം ചെയ്യും. ഈ വാഹനങ്ങളിന്മേല്‍ എന്തെങ്കിലും തരത്തിലുള്ള അവകാശം ഉണ്ടെങ്കില്‍ 30 ദിവസത്തിനകം മതിയായ രേഖകള്‍ സഹിതം ബന്ധപ്പെട്ട സ്റ്റേഷന്‍ ഹൗസ് ഓഫീസറോട് ഉന്നയിക്കാം. നിശ്ചിത കാലാവധിക്കുള്ളില്‍ അവകാശവാദം ഉന്നയിച്ചില്ലെങ്കില്‍ www.mstcecommerce.com മുഖേന ഇ-ലേലം നടത്തും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →