സ്റ്റാറ്റിക് സര്‍വെയല ന്‍സ് സ്‌ക്വാഡ് 47 ലക്ഷം രൂപ പിടിച്ചെടുത്തു

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സ്റ്റാറ്റിക് സര്‍വെയ്ലന്‍സ് ടീം നടത്തിയ പരിശോധനയില്‍ ചിറ്റൂര്‍, പട്ടാമ്പി, തൃത്താല നിയോജക മണ്ഡലങ്ങളില്‍ നിന്നായി കഴിഞ്ഞ ദിവസം 47 ലക്ഷത്തോളം രൂപ പിടിച്ചെടുത്തു. പട്ടാമ്പി നിയോജക മണ്ഡലത്തലെ ഓങ്ങല്ലൂര്‍ സെന്ററില്‍ വച്ച്  ഇന്നോവ ക്രിസ്റ്റ കാറില്‍ നിന്ന് 40 ലക്ഷം രൂപ പിടിച്ചെടുത്തു. പിടിച്ചെടുത്ത തുക കൂറ്റനാട് സബ് ട്രഷറി ഓഫീസറെ ഏല്‍പ്പിച്ചു. തൃത്താല നിയോജക മണ്ഡലത്തിലെ  പാലത്തറ ജംഗ്ഷനില്‍ നടത്തിയ പരിശോധനയില്‍ മാരുതി സ്വിഫ്റ്റ് ഡിസയര്‍ കാറില്‍ നിന്നും 2,69,800 രൂപ പിടിച്ചെടുത്തു. ചിറ്റൂര്‍ അനിക്കോട് അമ്പട്ടുപ്പാളയം ജംഗ്ഷനില്‍ നിന്ന് 4.5 ലക്ഷം രൂപയും  പിടിച്ചെടുത്തു. 50,000 രൂപയില്‍ കൂടുതലും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളുമായി സഞ്ചരിക്കുന്നവര്‍ ഉറവിടം വ്യക്തമാക്കുന്നതിന് മതിയായ രേഖകള്‍ കൈവശം വെയ്ക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ അറിയിച്ചു. സ്ഥാനാര്‍ഥികള്‍ നോമിനേഷന്‍ നല്‍കുന്നതിന് മുന്‍പ് തിരഞ്ഞെടുപ്പ് കണക്കുകള്‍ സൂക്ഷിക്കുന്നതിന് പ്രത്യേക ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →