ന്യൂഡൽഹി: കേരളത്തിൽ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞടുപ്പില്‍ മത്സരിക്കാനില്ലെന്ന നിലപാടാവർത്തിച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഹൈക്കമാന്‍ഡുമായി ചര്‍ച്ച നടത്തിയതിനുശേഷമാണ് തീരുമാനമെടുത്തതെന്ന് മുല്ലപ്പള്ളി വ്യക്തമാക്കി. ദില്ലിയില്‍ നടക്കുന്ന കോണ്‍ഗ്രസ് സ്‌ക്രീനിംഗ് കമ്മിറ്റി യോഗത്തിനിടെ 09/03/21 ചൊവ്വാഴ്ച മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുല്ലപ്പള്ളി കണ്ണൂരില്‍ നിന്നും മത്സരിച്ചേക്കുമെന്ന് മുന്‍പ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.