കിഴക്കമ്പലം; എണാകുളം ജില്ലയിലെ നിയമസഭാ തെരഞ്ഞെുപ്പില്‍ ട്വന്റി 20 അഞ്ചിടങ്ങടിലേക്കുളള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. കുന്നത്തുനാട്, പെരുമ്പാവൂര്‍, മുവാറ്റുപുഴ, കോതമംഗലം, വൈപ്പിന്‍ മണ്ഡലങ്ങളിലാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. ട്വന്റി 20 ഉപദേശക സമിതി ചെയര്‍മാന്‍ കൊച്ചൗസേഫ് ചിറ്റിലപ്പളളിയാണ് പ്രഖ്യാപനം നടത്തിയത്.
കുന്നത്തുനട്ടില്‍ സ്ഥാനാര്‍ത്ഥിയായ പി.സുരേന്ദ്രന്‍ ബംഗളൂരു പ്രസിഡന്‍സി യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് ലോയില്‍ അസോസിയേറ്റ് പ്രൊഫസറും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് കോഡിനേറ്ററുമായിരുന്നു. കോതമംഗലത്ത് സ്ഥാനാര്‍ത്ഥിയായ ഡോ. ജോ ജോസഫ് കളമശേരി മെഡിക്കല്‍ കോളേജില്‍ നിന്ന് വിരമിച്ചയാളാണ് . കേരളാ കോണ്‍ഗ്രസ് നേതാവ് പിജെ ജോസഫിന്റെ മരുമകനുമാണ്.
പെരുമ്പാവൂരില്‍ മത്സരിക്കുന്ന ചിത്ര സുകുമാരന്‍ എസ്ആന്റ് സി മള്‍ട്ടി കൊമേഴ്‌സ്യല്‍സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി മാനേജിംഗ് ഡയറക്ടറാണ്. മുവാറ്റുപുഴയില്‍ മാധ്യമ പ്രവര്‍ത്തകന്‍ സിഎന്‍ പ്രകാശ് , വൈപ്പിനില്‍ എറണാകുളം സെന്റ് പോള്‍സ് കോളേജ് മാനേജ്‌മെന്റ് സ്റ്റഡീസ് തലവനായ ഡോ. ജോബ് ചക്കാലക്കനും മത്സരിക്കും.

