ചെന്നൈ: തമിഴ്‌നാട്ടില്‍ 180ല്‍ അധികം മണ്ഡലങ്ങളില്‍ മല്‍സരിക്കാന്‍ ഡി.എം.കെ-അണ്ണാ ഡി.എം.കെ സഖ്യം. സീറ്റ് വിഭജനം അന്തിമഘട്ടത്തിലെത്തിയ സാഹചര്യത്തിലാണ് ഇക്കാര്യം വ്യക്തമായത്.ഡി. എം. കെ നേതൃത്വം നല്‍കുന്ന യു.പി.എ സഖ്യത്തില്‍ കോണ്‍ഗ്രസിനു 25ഉം സി. പി. എം. , സി. പി. ഐ, വി. സി. കെ. വൈക്കോയുടെ എം. ഡി. എം. കെ എന്നിവര്‍ക്കു ആറു സീറ്റുവീതമാണ് നല്‍കിയിരിക്കുന്നത്. മുസ്്‌ലിം ലീഗിനു മൂന്നും മനിതനേയ മക്കള്‍ കക്ഷിക്കു രണ്ടും സീറ്റുകള്‍ ലഭിച്ചു. എം. ഡി. എം. കെയുടെ ആറുപേരും മനിതനേയ മക്കള്‍ കക്ഷിയുടെ ഒരാളും ഡി. എം. കെ. യുടെ ഉദയ സൂര്യന്‍ ചിഹ്നത്തില്‍ മല്‍സരിക്കും. കൗണ്ടര്‍ വിഭാഗത്തിന്റെ പിന്തുണയുള്ള കൊങ്കുമക്കള്‍ കക്ഷി, തമിഴകവാഴ്‌്്വേ ഒരുമൈ പാര്‍ട്ടി എന്നിവരുമായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. നിലവിലെ സാഹചര്യത്തില്‍ 180 അധികം സീറ്റുകളില്‍ ഉദയ സൂര്യന്‍ ചിഹ്നത്തില്‍ സ്ഥാനാര്‍ഥികളുണ്ടാവും. വിജയ്കാന്തിന്റെ ഡി. എം. ഡി.കെയാണ് വലിയ വിലപേശല്‍ നടത്തുന്നത്. 23 നിയമസഭാ മണ്ഡലങ്ങളും ഒരു രാജ്യസഭാ സീറ്റുമാണ് ആവശ്യം. രാജ്യസഭാ സീറ്റ് അംഗീകരിച്ചെങ്കിലും 18 സീറ്റിനപ്പുറം നല്‍കാനാവില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് അണ്ണാ ഡി. എം. കെ. മൂന്നാം മുന്നണിയില്‍ നടന്‍ ശരത് കുമാറിന്റെ പാര്‍ട്ടിക്കുള്ള സീറ്റ് വിഭജനം സംബന്ധിച്ചു ചര്‍്ച്ചകള്‍ അന്തിമ ഘട്ടത്തിലാണ്.
180ല്‍ അധികം സീറ്റുകളില്‍ മല്‍സരിക്കാന്‍ ഡിഎംകെ-അണ്ണാ ഡിഎംകെ സഖ്യം
