ബിആര്‍ക് പ്രവേശനത്തിനുള്ള ദേശീയ ആര്‍ക്കിടെക്ചര്‍ അഭിരുചിപരീക്ഷ ‘നാറ്റ’യ്ക്ക് (നാഷനല്‍ ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് ഇന്‍ ആര്‍ക്കിടെക്ചര്‍) അപേക്ഷിക്കാം. കൗണ്‍സില്‍ ഓഫ് ആര്‍ക്കിടെക്ചര്‍ നടത്തുന്ന പരീക്ഷ ഏപ്രില്‍ 10നും ജൂണ്‍ 12നുമാണ്. ഇവയിലൊന്നു മാത്രമോ രണ്ടും കൂടിയോ എഴുതാം. രണ്ടും എഴുതിയാല്‍ മെച്ചമായ സ്‌കോര്‍ പരിഗണിക്കും. കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങള്‍-തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍. പരീക്ഷാകേന്ദ്രമായി ദുബായിയും തിരഞ്ഞെടുക്കാമെങ്കിലും ഇവര്‍ക്കു രണ്ടാം ചോയ്‌സോ മൂന്നാം ചോയ്‌സോ നിര്‍ദേശിക്കാന്‍ അവസരമില്ല. ആദ്യഘട്ടം അപേക്ഷ: മാര്‍ച്ച് 28 വരെ.അഡ്മിറ്റ് കാര്‍ഡ്: ഏപ്രില്‍ 6ന് നല്‍കും. പരീക്ഷ: ഏപ്രില്‍ 10നാണ്. ഫലം 14ന് പുറത്ത് വരും. രണ്ടാം ഘട്ടം അപേക്ഷ: മേയ് 30 വരെ,അഡ്മിറ്റ് കാര്‍ഡ്: ജൂണ്‍ 8.പരീക്ഷ: ജൂണ്‍ 12. ഫലം: ജൂണ്‍ 16