ലോക വനിതാ ദിനത്തിൽ ആശംസകളുമായി മലയാള സിനിമയിലെ സൂപ്പർതാരമായ മോഹൻലാൽ ഫേസ്ബുക്കിലൂടെ മനുസ്മൃതിയിലെ വാക്കുകളുമായി എത്തി..
യത്ര നാര്യസ്തു പൂജ്യന്തേരമന്തേ തത്ര ദേവതാ :യെ ത്രൈ താസ്തു നാ പൂജ്യംന്തേ സർവ്വാസ്ത്രാഫലാ: ക്രിയ : എന്ന വരികളാണ് മോഹൻലാൽ പോസ്റ്റ് ചെയ്തത്.
സ്ത്രീകൾ ആദരിക്കപ്പെടുന്നിടത്ത് ദേവതകൾ വാഴുന്നു എന്നും ആദരിക്കപ്പെടാത്തിടത്ത് ഒരു കർമ്മത്തിനും ഫലം ഉണ്ടാകില്ല എന്നാണ് മോഹൻലാൽ പങ്കുവെച്ച് വാക്കുകളുടെ അർത്ഥം.
നിരവധി ആരാധകർ താരത്തിന്റ പോസ്റ്റിന് കമൻറുകളിലൂടെ ആശംസകൾ അർപ്പിച്ചെങ്കിലും മനുസ്മൃതിയിലെ വാക്കുകൾ ഉപയോഗിച്ച് ആശംസകളർപ്പിച്തിനെതിരെ പ്രതിഷേധ കമൻറുകളും ഉയർന്നു. ലോക വനിതാ ദിനത്തിൽ സ്ത്രീകളെ ആദരിക്കാനായുള്ള അവസരം കണ്ട് നിരവധി പേരാണ് ആശംസകളുമായും സ്വാധീനിച്ച വ്യക്തികളെ കുറിച്ചും സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ ഇട്ടു കൊണ്ടിരിക്കുന്നത്.

