സി പി എം സ്ഥാനാർത്ഥി നിർണയം, അരുവിക്കര മണ്ഡലത്തിലും തർക്കം

തിരുവനന്തപുരം: സി പി എമ്മിന്റെ സ്ഥാനാർത്ഥി നിർണയത്തെ ചൊല്ലി അരുവിക്കര നിയോജക മണ്ഡലത്തിലും തർക്കം. മണ്ഡലത്തില്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി കെ മധുവിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയറ്റിലും ജില്ലാ കമ്മിറ്റിയിലും ആവശ്യമുയർന്നു. ജില്ലാ സെക്രട്ടേറിയറ്റ് തയാറാക്കി നല്‍കിയ പട്ടികയില്‍ നിന്നും വി കെ മധുവിന്റെ പേര് ഒഴിവാക്കിയ സംസ്ഥാന സമിതി തീരുമാനത്തിനെതിരെ യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു.

കാട്ടാക്കട ഏരിയാ സെക്രട്ടറി ജി സ്റ്റീഫനെയാണ് നിലവില്‍ സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചിരിക്കുന്നത്. 08/03/21 തിങ്കളാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റിലും 09/03/21 ചൊവ്വാഴ്ച ചേരുന്ന സംസ്ഥാന സമിതി യോഗത്തിലുമായിരിക്കും അന്തിമ തീരുമാനം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →