തിരുവനന്തപുരം: വിനോദിനി ബാലകൃഷ്ണനെതിരായ ആരോപണം ഗൗരവമേറിയതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. എന്നാൽ, മുഖ്യമന്ത്രിക്കും സ്പീക്കർക്കും സർക്കാറിനുമെതിരായ കസ്റ്റംസിന്റെ നീക്കത്തെ അദ്ദേഹം കുറ്റപ്പെടുത്തുകയും ചെയ്തു. കസ്റ്റംസിന്റെ ഇടപെടൽ രാഷ്ട്രീയ പ്രേരിതം തന്നെയാണെന്ന് കാനം രാജേന്ദ്രൻ വ്യക്തമാക്കി. 06/03/21 ശനിയാഴ്ച മാധ്യമങ്ങൾക്കു മുന്നിലായിരുന്നു കാനത്തിന്റെ പ്രതികരണം.
കയ്യൊഴിഞ്ഞ് കാനവും, വിനോദിനി ബാലകൃഷ്ണനെതിരായ ആരോപണം ഗൗരവമേറിയതെന്ന് കാനം രാജേന്ദ്രൻ
