പട്ന: 2016 ഓഗസ്റ്റ് 16 ന് ബിഹാറിലെ ഗോപാല്‍ഗഞ്ജില്‍ വിഷമദ്യം കഴിച്ച് 19 പേര്‍ മരിച്ച സംഭവത്തില്‍ ഒന്‍പതുപേര്‍ക്ക് വധശിക്ഷ.ഗോപാല്‍ഗഞ്ജ് അഡീഷണല്‍ ജില്ലാ ജഡ്ജി ലവ്കുശ് കുമാറാണു വിധി പ്രസ്താവിച്ചത്. പ്രതികളായ മറ്റു നാലു സ്ത്രീകള്‍ക്കു ജീവപര്യന്തവും 10 ലക്ഷം രൂപവീതം പിഴയും ശിക്ഷ. വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ഒന്‍പതുപേരും ഒരേ കുടുംബാംഗങ്ങളാണ്. പ്രതികളായ മറ്റു നാലു സ്ത്രീകള്‍ക്കു ജീവപര്യന്തവും 10 ലക്ഷം രൂപവീതം പിഴയും ശിക്ഷ വിധിച്ചു. മദ്യം കഴിച്ച് 19 പേര്‍ മരിക്കുകയും ആറോളംപേര്‍ക്കു കാഴ്ചശക്തി നഷ്ടപ്പെടുകയും ചെയ്തിരുന്നു.കുറ്റപത്രത്തില്‍ ആകെ 14 പേരെയാണു പ്രതിചേര്‍ത്തിരുന്നത്. ഇവരില്‍ ഒരാള്‍ വിചാരണയ്ക്കിടെ മരിച്ചു. വിധിക്കെതിരേ പട്ന െഹെക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കുമെന്നു പ്രതിഭാഗം അഭിഭാഷകന്‍ പറഞ്ഞു.