ബാഗ്ദാദ്: ഫ്രാന്‍സിസ് മാര്‍പാപ്പ ഇറാഖിലെത്തി. നാലുദിവസം നീളുന്ന ചരിത്ര സന്ദര്‍ശനത്തിനായി 5/03/21 വെള്ളിയാഴ്ച പ്രാദേശികസമയം ഉച്ചകഴിഞ്ഞു രണ്ടോടെയാണ് മാര്‍പാപ്പ രാജ്യത്തെത്തിയത്. രാജ്യത്തെത്തിയ മാര്‍പാപ്പയെ പ്രധാനമന്ത്രി മുസ്തഫ അല്‍ കാദിമിയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. പ്രധാനമന്ത്രി മുസ്തഫ അല്‍ കാദിമിക്കൊപ്പമെത്തിയ മാര്‍പാപ്പയെ പ്രസിഡന്റ് ബര്‍ഹം സാലിഹ് സ്വീകരിച്ചു. അക്രമത്തിനും ഭീകരവാദത്തിനും അന്ത്യംകുറിച്ച് സമാധാനം പുലരട്ടെയെന്നു ഇറാഖി രാഷ്ട്രത്തലവന്‍മാരുമായുള്ള കൂടിക്കാഴ്ചയില്‍ അദ്ദേഹം പറഞ്ഞു. നജഫില്‍ ഗ്രാന്‍ഡ് ആയുത്തുല്ല അല്‍ സിസ്താനിയുമായുള്ള കൂടിക്കാഴ്ചയാണ് ഇന്നു മാര്‍പാപ്പയുടെ ഇറാഖിലെ പ്രധാനപരിപാടി. നസിറിയയിലെ സര്‍വമത സമ്മേളനത്തിലും മാര്‍പാപ്പയുടെ സാന്നിധ്യമുണ്ടാകും. ഇന്നു ബാഗ്ദാദിലും നാളെ ഇര്‍ബിലിലും അദ്ദേഹം കുര്‍ബാന അര്‍പ്പിക്കും. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഒരുവര്‍ഷത്തോളമായി മാര്‍പാപ്പ യാത്രകള്‍ ഒഴിവാക്കിയിരുന്നു. അതിനാല്‍ തന്നെ ഈ യാത്ര സാധ്യമായതിന്റെ സന്തോഷം മാധ്യമപ്രവര്‍ത്തകരുമായി നടത്തിയ സംഭാഷണത്തിനിടെ അദ്ദേഹം പങ്കുവച്ചു.