തബ്ലീഗ് പോലുള്ള മതപരിപാടി: വിദേശപൗരന്‍മാരായ ഇന്ത്യക്കാര്‍ക്ക് പ്രത്യേകാനുമതി വേണമെന്നു കേന്ദ്രം

ന്യൂഡല്‍ഹി: തബ്ലീഗ് പോലുള്ള മതപരിപാടികള്‍ക്കടക്കം വിദേശപൗരന്‍മാരായ ഇന്ത്യന്‍ വംശജര്‍ പ്രത്യേകാനുമതി വേണമെന്നു കേന്ദ്ര ആഭ്യന്തരമന്ത്രാലയം. ഓവര്‍സീസ് സിറ്റിസണ്‍ഷിപ് ഓഫ് ഇന്ത്യ (ഒ.സി.ഐ) കാര്‍ഡുള്ളവര്‍ക്കു വിസ അനുവദിക്കുന്നതുമായി ബന്ധപ്പെട്ടാണു മന്ത്രാലയത്തിന്റെ വിശദീകരണം.
വിദേശപൗരന്‍മാരായ ഇന്ത്യന്‍ വംശജരുടെ ഗവേഷണപ്രവര്‍ത്തനങ്ങള്‍, വിദേശദൗത്യങ്ങളുമായി ബന്ധപ്പെട്ട പരിശീലനം, നിയന്ത്രിതമേഖലകളിലേക്കുള്ള പ്രവേശനം എന്നിവയ്ക്കെല്ലാം ഫോറിന്‍ റീജണല്‍ രജിസ്ട്രേഷന്‍ ഓഫീസില്‍നിന്നുള്ള അനുമതി വാങ്ങണം.

2019 നവംബര്‍ 15-നു പ്രസിദ്ധീകരിച്ച ”ലഘുലേഖ”യില്‍ ചൂണ്ടിക്കാട്ടിയ നിയമങ്ങളാണ് ഇപ്പോള്‍ വിജ്ഞാപനം ചെയ്തതെന്നു മന്ത്രാലയം ചൂണ്ടിക്കാട്ടി. എന്നാല്‍, തബ്ലീഗ് പോലുള്ള മതപരിപാടികളും പത്രപ്രവര്‍ത്തനവും ഒരേ വിഭാഗത്തില്‍പ്പെടുത്തിയ നടപടി വിവാദമായേക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →