ബംഗാളില്‍ അങ്കത്തിനില്ല: പക്ഷെ മമതയ്ക്കൊപ്പം ഉറച്ച് നില്‍ക്കുമെന്ന് ശിവസേന

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബി.ജെ.പി മുന്നേറ്റത്തിനു തടയിടാനുള്ള തൃണമൂല്‍ കോണ്‍ഗ്രസ് പോരാട്ടത്തില്‍ മുഖ്യമന്ത്രി മമതയ്ക്കൊപ്പം ശിവസേനയും. ആര്‍.ജെ.ഡിയും സമാജ്വാദി പാര്‍ട്ടിയും തൃണമൂലിനു പിന്തുണ അറിയിച്ചിരുന്നു. പശ്ചിമബംഗാളില്‍ അങ്കത്തിനില്ലെന്നും ബംഗാള്‍ കടുവയായ മമതയ്ക്കൊപ്പം ഉറച്ചുനില്‍ക്കുമെന്നും ശിവസേന വ്യക്തമാക്കി. മഹാരാഷ്ട്ര മുഖ്യമന്ത്രിയും പാര്‍ട്ടി അധ്യക്ഷനുമായ ഉദ്ധവ് താക്കറെയുടേതാണ് ഈ തീരുമാനമെന്ന് സേനയുടെ രാജ്യസഭാ എം.പി. സഞ്ജയ് റാവത്ത് പറഞ്ഞു. മണി, മസില്‍, മീഡിയ…. എല്ലാ എമ്മും മമതയ്ക്ക് എതിരാണ്. ഈ ഘട്ടത്തില്‍ സേന അവരോട് ഐക്യം പ്രഖ്യാപിക്കുന്നു.- റാവത്ത് നയം വ്യക്തമാക്കി. പശ്ചിമ ബംഗാളില്‍ മല്‍സരരംഗത്ത് ഉണ്ടാകുമെന്നായിരുന്നു ജനുവരി 17-ന് ശിവസേനയുടെ പ്രസ്താവം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →