ഡോളർ കടത്തു കേസ്; മുഖ്യമന്ത്രിക്കും മൂന്ന് മന്ത്രിമാർക്കും സ്പീക്കർക്കും നേരിട്ട് പങ്കെന്ന് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് മൊഴി നൽകിയതായി കസ്റ്റംസ്

കൊച്ചി: വിവാദമായ ഡോളർ കടത്തുകേസിൽ മുഖ്യമന്ത്രിക്കും മന്ത്രിസഭയിലെ മൂന്ന് മന്ത്രിമാർക്കും നേരിട്ട് പങ്കെന്ന് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് മൊഴി നൽകിയതായി കസ്റ്റംസ്. ഹൈകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യങ്ങൾ കസ്റ്റംസ് വ്യക്തമാക്കുന്നത്. സ്വപ്നയുടെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് സത്യവാങ്മൂലം തയാറാക്കിയത്.
മുഖ്യമന്ത്രിയും സ്പീക്കറും ഡോളർ കടത്തിയിട്ടുണ്ട്. വിവിധ ഇടപാടുകളിൽ ഉന്നതർ കമീഷൻ കൈപ്പറ്റി. ഇടപാടുകൾക്ക് താൻ സാക്ഷിയാണെന്നും സ്വപ്ന മൊഴി നൽകിയിട്ടുണ്ടെന്നും കസ്റ്റംസ് പറയുന്നു.

കോൺസൽ ജനറലിന്റെ സഹായത്തോടെയാണ് ഡോളർ കടത്തിയത്. യു.എ.ഇ മുൻ കോൺസൽ ജനറലുമായി പിണറായി വിജയന് അടുത്ത ബന്ധമാണ്. അനധികൃത പണമിടപാട് നടത്തിയെന്ന് സ്വപ്ന മൊഴി നൽകിയതായും സത്യവാങ്മൂലത്തിൽ പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →