മ്യാൻമാറിൽ ജനാധിപത്യ പ്രക്ഷോഭത്തെ ചോരയിൽ മുക്കിക്കൊല്ലാൻ സൈന്യം, പ്രക്ഷോഭകര്‍ക്ക് നേരെ വെടിവയ്പ്, 38 മരണം

യാങ്കൂണ്‍: മ്യാന്‍മറില്‍ പ്രക്ഷോഭകര്‍ക്ക് നേരെ സൈന്യം നടത്തിയ വെടിവയ്പില്‍ 38 പേര്‍ മരിച്ചു. തലസ്ഥാന നഗരമായ നയ്പിഡോ, മാണ്ഡല, യാങ്കൂണ്‍ എന്നിവിടങ്ങളിലാണ് കൂടുതല്‍ പേര്‍ മരിച്ചത്. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് വിവരം.

‘രക്തരൂഷിതമായ ദിനം’ എന്ന് സംഭവത്തെ ഐക്യരാഷ്ട്ര സഭ വിശേഷിപ്പിച്ചു. ഭരണം സൈന്യം പിടിച്ചെടുത്തതോടെയാണ് മ്യാന്‍മറില്‍ പ്രക്ഷോഭം ശക്തമായത്.

ഇന്ത്യയടക്കം ഉള്ള രാജ്യങ്ങള്‍ പട്ടാള ഭരണത്തിന് എതിരെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ആയുധധാരികളുടെ സംഘടിതമായ ആക്രമണത്തെ സൈനികര്‍ ചെറുത്തുകൊണ്ടിരിക്കുകയാണ്. പല സ്ഥലങ്ങളിലും ഇവരുടെ ആക്രമണം കഴിഞ്ഞ ദിവസങ്ങളില്‍ ആരംഭിച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →