കൊച്ചി: കവി കെഎന്‍ ദുര്‍ഗ്ഗാദത്ത ഭട്ടതിരിയുടെ സ്മരണക്കായി തപസ്യ കലാ സാഹിത്യവേദി ഏര്‍പ്പെടുത്തിയ പുരസ്‌കാരം നോവലിസ്റ്റും കഥാകൃത്തുമായ പ്രശാന്ത് ബാബു കൈതപ്രത്തിന് സമ്മാനിക്കും. തപസ്യ സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് കുന്നത്ത് അറിയിച്ചതാണീവിവരം. പതിനായിരം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. പ്രശാന്ത് ബാബുവിന്റെ ‘ദേരപ്പന്‍’ എന്ന നോവലാണ് പുരസ്‌കാരത്തിന് അര്‍ഹമായത്.
കണ്ണൂര്‍ ചെറുകുന്ന് ഹയര്‍ സെക്കന്ററി സ്‌കൂള്‍ അദ്ധ്യാപകനാണ് പ്രശാന്ത് ബാബു. മാടമ്പ് കുഞ്ഞുക്കുട്ടന്‍, പ്രൊഫസര്‍ പിജി ഹരിദാസ് ,മുരളി പാറപ്പുറം,യു. പി സന്തോഷ്, എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്‌കാര നിര്‍ണയം നടത്തിയത്.

