തൃശ്ശൂർ: സമൂഹത്തിൽ വർധിച്ചു വരുന്ന ലഹരി ഉപഭോഗം കുറയ്ക്കുന്നതിന് വേണ്ടി കേന്ദ്ര സർക്കാർ നടപ്പിലാക്കി വരുന്ന നാഷണൽ ആക്ഷൻ ഫോർ ഡ്രഗ് ഡിമാന്റ് റിഡക്ഷൻ പദ്ധതിയിൽ റിസോഴ്സ് ടീം അംഗങ്ങളാകാൻ അപേക്ഷ ക്ഷണിച്ചു. ലഹരി വിരുദ്ധ പ്രവർത്തന മേഖലയിൽ ബോധവൽക്കരണം, കപ്പാസിറ്റി ബിൽഡിംഗ് നടത്തുകയാണ് ലക്ഷ്യം. ലഹരിവിരുദ്ധ മേഖല/ ഐ ആർ സി എ കളിൽ പ്രവൃത്തി പരിചയം ഉള്ളവർക്ക് മുൻഗണന. സോഷ്യൽ വർക്ക് അല്ലെങ്കിൽ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. അപേക്ഷകർ തൃശൂർ ജില്ലയിൽ സ്ഥിരതാമസം ഉള്ളവരായിരിക്കണം. അപേക്ഷകൾ അനുബന്ധ രേഖകൾ സഹിതം ചെമ്പൂക്കാവ് മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ സാമൂഹ്യനീതി ഓഫീസിൽ മാർച്ച് 7 ന് മുൻപായി ലഭിക്കണം. ഫോൺ :0487-2321702
സാമൂഹ്യനീതി വകുപ്പ് : റിസോഴ്സ് ടീം അംഗമാകാൻ അപേക്ഷ ക്ഷണിച്ചു
