യാത്രക്കാരന് ദേഹാസ്വാസ്ഥ്യം ലഖ്നൗവിലേക്കുള്ള ഇൻഡിഗോ വിമാനം കറാച്ചിയിൽ ഇറക്കി, യാത്രക്കാരൻ മരണമടഞ്ഞു

ന്യൂഡൽഹി: ഒരു യാത്രക്കാരന് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് ഷാർജയിൽ നിന്ന് ലഖ്‌നൗവിലേക്ക് വരികയായിരുന്ന ഇൻഡിഗോ വിമാനം കറാച്ചിയിൽ ഇറക്കി. അടിയന്തിരമായി വിമാനം ഇറക്കിയെങ്കിലും യാത്രക്കാരന്റെ ജീവൻ രക്ഷിക്കാനായില്ല. ഇൻഡിഗോ 6 ഇ 1412 വിമാനമാണ് പാക്കിസ്ഥാനിലെ കറാച്ചിയിലേക്ക് തിരിച്ചുവിട്ടത്. കറാച്ചിയിലെത്തിയ യാത്രക്കാരൻ മരിച്ചതായി ഇൻഡിഗോ പ്രസ്താവനയിൽ പറഞ്ഞു.

നിർഭാഗ്യവശാൽ, യാത്രക്കാരന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ലെന്നും വിമാനത്താവള മെഡിക്കൽ സംഘം എത്തി മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നുവെന്നും 02/03/21 ചൊവ്വാഴ്ച പ്രസ്താവനയിൽ കമ്പനി വ്യക്തമാക്കി. യാത്രക്കാരന്റെ കുടുംബത്തോട് എയർലൈൻസ് അനുശോചനം അറിയിച്ചു. ഏതാനും ദിവസങ്ങൾക്കു മുൻപ് ഒരു ഇന്ത്യൻ എയർ ആംബുലൻസ് ഇന്ധനം നിറയ്ക്കുന്നതിനായി ഇസ്ലാമാബാദ് വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗ് നടത്തിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →