നിയമസഭാ തിരഞ്ഞെടുപ്പ് ഹരിത പ്രോട്ടോകോൾ പാലനം: പരിശീലനം മൂന്നിന്

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഹരിത പ്രോട്ടോകോൾ കൃത്യമായി നിർവഹിക്കുന്നതിനും മാർഗ നിർദേശങ്ങൾ നൽകുന്നതിനുമായി ജില്ലയിലെ ആർ.ഒ. മാർ, എ.ആർ.ഓ. മാർ, ഇ.ആർ.ഒ മാർ എന്നിവർക്കുള്ള പരിശീലനം മാർച്ച് മൂന്നിന് രാവിലെ 11ന് ഗൂഗിൾ മീറ്റ് മുഖേന നടത്തുമെന്ന് ജില്ലാ ശുചിത്വമിഷൻ കോഡിനേറ്റർ അറിയിച്ചു. ഗ്രീൻ ഇലക്ഷൻ നോഡൽ ഓഫീസറായ ശുചിത്വ മിഷൻ ജില്ലാ കോഡിനേറ്ററും, പൊലൂഷൻ കൺട്രോൾ ബോർഡ് ജില്ലാ എൻജിനീയറും ക്ലാസുകൾ എടുക്കും. 

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഹരിത പെരുമാറ്റച്ചട്ടം പാലിക്കുന്നതിന് വരണാധികാരികൾക്കും തിരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥർക്കും രാഷ്ട്രീയ പാർട്ടി പ്രതിനിധികൾക്കും അവബോധം നൽകുന്നതിനും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളിലും ഹരിതചട്ടം ഉറപ്പാക്കുന്നതിനും നിയമസഭാ മണ്ഡലാടിസ്ഥാനത്തിൽ നോഡൽ ഓഫീസർമാരെ നിയമിച്ചതായും ജില്ലാ ശുചിത്വ മിഷൻ കോർഡിനേറ്റർ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →