അഴിയൂരില്‍ വ്യാപാരികളെ സഹായിക്കുന്നതിന് ക്യാമ്പ് സംഘടിപ്പിക്കും

കോഴിക്കോട്: അഴിയൂര്‍ ഗ്രാമപഞ്ചായത്തില്‍ 2020-21 വര്‍ഷത്തെ കച്ചവട ലൈസന്‍സ് പുതുക്കുന്നതിന് പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ മൂന്ന് സ്ഥലത്ത് ക്യാമ്പ് ചെയ്ത് ലൈസന്‍സ് പിരിവ് നടത്തും. കോവിഡിന്റെ പശ്ചാത്തലത്തില്‍ വ്യാപാരി സംഘടനകളുടെ സഹായത്തോടെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. 2021-22 വര്‍ഷത്തെ അഡ്വാന്‍സ് ലൈസന്‍സ് ഫീസും ക്യാമ്പില്‍ സ്വീകരിക്കും. മാര്‍ച്ച് മൂന്നിന് വ്യാപാര ഭവന്‍, മുക്കാളി, അഞ്ചിന്  എഫ്.എച്ച്.സിക്ക് സമീപത്ത്, ഒന്‍പതിന് മാഹി റെയില്‍വ്വെ സ്റ്റേഷന്‍ പരിസരം എന്നീ സ്ഥലങ്ങളിലാണ് ക്യാമ്പുകള്‍ നടത്തുക. വ്യാപാരികള്‍ 5 രൂപ കോര്‍ട്ട് ഫീ സ്റ്റാമ്പ് ഒട്ടിച്ച് വെവ്വേറെ അപേക്ഷകള്‍ അവസാന വര്‍ഷം ലൈസന്‍സ് ഫീ അടച്ച രസീറ്റ് സഹിതമാണ് ക്യാമ്പില്‍ വരേണ്ടത്. പുതിയ കച്ചവടം ആരംഭിക്കുന്നതിനുള്ള ലൈസന്‍സും വര്‍ഷങ്ങളായി ലൈസന്‍സ് എടുക്കാത്തവരുടെ ലൈസന്‍സും ക്യാമ്പില്‍ എടുക്കാന്‍ സാധിക്കുകയില്ല. ഈ അവസരം ഉപയോഗപ്പെടുത്തി വ്യാപാരികള്‍ ലൈസന്‍സ്  പുതുക്കണമെന്ന് പഞ്ചായത്ത് സെക്രട്ടറി അഭ്യര്‍ത്ഥിച്ചു.

Share
അഭിപ്രായം എഴുതാം