തദ്ദേശ ഭരണ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും ഉപയോഗിക്കുന്നത് വ്യത്യസ്ത വോട്ടര്‍ പട്ടികകള്‍

തദ്ദേശ ഭരണ സ്ഥാപന തെരഞ്ഞെടുപ്പുകളില്‍ ഉപയോഗിച്ചതില്‍ നിന്നു വ്യത്യസ്തമായ വോട്ടര്‍ പട്ടികയാണ് നിയമസഭാ തെരഞ്ഞെടുപ്പിനായി ഉപയോഗിക്കുന്നതെന്നു ശ്രദ്ധിക്കണമെന്ന് പാലക്കാട് കേന്ദ്ര ഫീല്‍ഡ് ഔട്ട്‌റീച്ച് ബ്യൂറോ സംഘടിപ്പിച്ച വോട്ടര്‍ ബോധവല്‍ക്കരണ വെബിനാര്‍ ചൂണ്ടിക്കാട്ടി. കൊഴിഞ്ഞാമ്പാറ സര്‍ക്കാര്‍ കോളേജ് എന്‍എസ്എസ് യൂണിറ്റുമായി സഹകരിച്ചാണ് വെബിനാര്‍ സംഘടിപ്പിച്ചത്. 

നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്നത് പരിശോധിക്കാന്‍ തയ്യാറാകണമെന്ന് വെബിനാര്‍ ഉദ്ഘാടനം ചെയ്ത സ്വീപ് ജില്ലാ നോഡല്‍ ഓഫിസറും നെഹ്‌റു യുവ കേന്ദ്രം ജില്ലാ ഓഫിസറുമായ ശ്രീ എം. അനില്‍കുമാര്‍ പറഞ്ഞു. പഞ്ചായത്തു തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്തു എന്നതു കൊണ്ടു മാത്രം നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടര്‍ പട്ടികയില്‍ പേരുണ്ടാകണം എന്നില്ല എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പാലക്കാട് ഫീല്‍ഡ് പബ്ലിസിറ്റി ഓഫിസര്‍ ശ്രീ എം സ്മിതി അധ്യക്ഷത വഹിച്ചു. ഫീല്‍ഡ് പബ്ലിസിറ്റി അസിസ്റ്റന്റ് ശ്രീ സി സായ്‌നാഥ് മോഡറേറ്ററായി. കൊഴിഞ്ഞാമ്പാറ സര്‍ക്കാര്‍ കോളേജ് എന്‍എസ്എസ് പ്രോഗ്രാം ഓഫിസര്‍ സി ഹേമലത സംസാരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →