കിഫ്ബിയുടെ പ്രവര്‍ത്തനങ്ങള്‍ ചോദ്യം ചെയ്യപ്പെടേണ്ടതാണെന്ന് കേന്ദ്രമന്ത്രി നിര്‍മ്മലാ സീതാരാമന്‍

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനും കിഫ്ബിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്രമന്ത്രി നിര്‍മ്മലാ സീതാരാമന്‍. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ നയിക്കുന്ന വിജയ യാത്രയുടെ എറണാകുളത്ത് നടന്ന പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തിലെ എല്ലാ പദ്ധതി നിര്‍വഹണവും കൈകാര്യം ചെയ്യുന്നത് കിഫ്ബി ആണെന്നും ഇത് എന്തുതരം ബഡ്ജറ്റ് തയ്യാറാക്കലാണെന്നും നിര്‍മ്മലാ സീതാരാമന്‍ ചോദിച്ചു. കിഫ്ബിയുടെ പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ ചോദ്യം ചെയ്യപ്പെടേണ്ടതാണെന്ന് സിഎജി പറഞ്ഞിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

കേരളത്തിന്റെ ക്രമസമാധാനനില ആകെ തകര്‍ന്നിരിക്കുകയാണ്. വാളയാര്‍, പെരിയ ,വയലാര്‍ കൊലപാതകങ്ങള്‍ എന്നിവ പരാമര്‍ശിച്ച് നിര്‍മ്മലാ സീതാരാമന്‍ ആരോപിച്ചു. കേരളെം എങ്ങനെ ദൈവത്തിന്റെ സ്വന്തം നാടെന്ന് വിളിക്കപ്പെടുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു.

എസ്ഡിപിവൈ യുമായി ഇടത് സര്‍ക്കാരിന് ബന്ധമുണ്ട്. ദൈവത്തിന്റെ സ്വന്തം നാട് മൗലീകവാദികളുടെ നാടായി മാറി. ഹിന്ദുകൂട്ടക്കൊല നടന്ന മലാര്‍ കലാപം സര്‍ക്കാര്‍ ആഘോഷമാക്കുകയാണ്. സ്വര്‍ണ്ണക്കടത്തിന് മുഖ്യമന്ത്രിയുടെ ഓഫീസിന് നേരിട്ട് ബന്ധമുണ്ടെന്നും ചോദ്യങ്ങള്‍ക്കൊന്നിനും സര്‍ക്കാരിന് മറുപടിയില്ലെന്നും നിര്‍മ്മലാ സീതാരാമന്‍ കുറ്റപ്പെടുത്തി. രാഹുല്‍ഗാന്ധി മുഖ്യമന്ത്രിയോട് ഈ ചോദ്യങ്ങളൊന്നും ചോദിക്കുന്നില്ലെന്നും നിര്‍മ്മലാ സീതാരാമന്‍ കൂട്ടിച്ചേര്‍ത്തു. കോവിഡ് പ്രതിരോധത്തിലും സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് കേന്ദ്രമന്ത്രി ഉന്നയിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →