ഡോ. വി. പി. ജോയ് ചീഫ് സെക്രട്ടറിയായി ചുമതലയേറ്റു

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ചീഫ് സെക്രട്ടറിയായി ഡോ. വി. പി. ജോയ് ചുമതലയേറ്റു. രാവിലെ 10.20ഓടെ ഓഫീസിലെത്തിയ അദ്ദേഹം 11 മണിക്കാണ് ചുമതലയേറ്റത്. സർക്കാരിന്റെ നയപരിപാടികൾക്ക് അനുസരിച്ച് സംസ്ഥാനത്തിന്റെ പുരോഗതിക്ക് ആവശ്യമായ നടപടികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സ്ഥാനമൊഴിയുന്ന ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത അദ്ദേഹത്തെ അനുമോദിച്ചു. അഡീഷണൽ ചീഫ് സെക്രട്ടറിമാർ, സംസ്ഥാന പോലീസ് മേധാവി, പ്രിൻസിപ്പൽ സെക്രട്ടറിമാർ, സെക്രട്ടറിമാർ, മറ്റ് ഉന്നത ഉദ്യോഗസ്ഥർ, ഡോ. വിശ്വാസ് മേത്തയുടെ ഭാര്യ പ്രീതി മേത്ത, ചീഫ് സെക്രട്ടറിയുടെ ഓഫീസിലെ ജീവനക്കാർ എന്നിവർ സന്നിഹിതരായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →