പോലീസിനു നേരെ നാടന്‍ ബോംബെറിഞ്ഞ ശേഷം പോസ്കോ കേസ് പ്രതി രക്ഷപ്പെട്ടു

തിരുവനന്തപുരം: തിരുവനന്തപുരത്ത് പോലീസിനു നേരെ നാടന്‍ ബോംബെറിഞ്ഞ ശേഷം പ്രതി രക്ഷപ്പെട്ടു. പോക്‌സോ കേസ് പ്രതിയായ സന്തോഷ് ആണ് കഴക്കൂട്ടം പോലീസിനു നേരെ ബോംബെറിഞ്ഞത്. 27/02/21 ശനിയാഴ്ച വൈകീട്ട് നാലു മണിയോടെയാണ് സംഭവം നടന്നത്.

പ്രായപൂര്‍ത്തിയാവാത്തെ പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നു എന്ന സന്തോഷിന്റെ മുന്‍ ഭാര്യയുടെ പരാതിയിലാണ് കഴക്കൂട്ടം പോലീസ് ഇയാള്‍ താമസിക്കുന്ന വാടക വീട്ടിലെത്തിയത്. പോലീസിനെ കണ്ട പ്രതി നാടന്‍ ബോംബ് വലിച്ചെറിഞ്ഞ ശേഷം വീടിന്റെ മതില്‍ ചാടി ഓടുകയായിരുന്നു. പോലീസ് പിന്തുടര്‍ന്നെങ്കിലും ഇയാളെ പിടികൂടാനായില്ല. നിരവധി അടിപിടി കേസുകളിലും നേരത്തെ പ്രതിയാണ് സന്തോഷ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →