നിയമസഭാ തിരഞ്ഞെടുപ്പ്: നോഡൽ ഓഫീസർമാരെ നിയമിച്ചു

എറണാകുളം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനായി ജില്ലയിൽ നോഡൽ ഓഫീസർമാരെ നിയമിച്ചു. തിരഞ്ഞെടുപ്പിന്റെ ഓരോ ഘട്ടങ്ങളും നോഡൽ ഓഫീസർമാരുടെ മേൽനോട്ടത്തിലായിരിക്കും കടന്നു പോകുക. കൂടുതൽ പേരെയും തിരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കാളിയാക്കുന്നതിനുള്ള വോട്ടർ ബോധവത്കരണ പരിപാടിയായ സ്വീപിന്റെയും നിരീക്ഷകരുടെയും ചുമതലയുള്ള  നോഡൽ ഓഫീസർ അസിസ്റ്റന്റ് കളക്ടർ രാഹുൽ കൃഷ്ണ ശർമയാണ്. പെരുമാറ്റചട്ട പാലനം ഉറപ്പു വരുത്തുന്നതിനായി എ.ഡി.എം മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിൽ സ്ക്വാഡിനെ രൂപീകരിച്ചു. പൊതുജനങ്ങൾക്ക് തിരഞ്ഞെടുപ്പ് സംബന്ധിച്ച പരാതികൾ അറിയിക്കുന്നതിനുള്ള സി – വിജിലന്റ് നോഡൽ ഓഫീസറായി ജില്ലാ പ്ലാനിംഗ് ഓഫീസർ ലിറ്റി മാത്യുവിനെ ചുമതലപ്പെടുത്തി. തിരഞ്ഞെടുപ്പിലെ കോവിഡ് മാനദണ്ഡങ്ങളുടെ പാലനം ഉറപ്പു വരുത്തുന്നതിനായും കോവിഡ് ബാധിതർക്ക് പോസ്റ്റൽ ബാലറ്റ് വിതരണം ചെയ്യുന്നതിനുമുള്ള നോഡൽ ഓഫീസറായി ദുരന്ത നിവാരണ വിഭാഗം ഡപ്യൂട്ടി കളക്ടർ എസ്.ഷാജഹാനെയും ചുമതലപ്പെടുത്തി.

ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ ചുമതലയുള്ള നോഡൽ ഓഫീസർ കിഫ്ബി തഹസിൽദാർ ടി.എൻ.ദേവരാജനാണ്. പരാതി പരിഹരിക്കുന്നതിനുള്ള കംപ്ലയിന്റ് മാനേജ്മെന്റ് നോഡൽ ഓഫീസർ വിജിലൻസ് ഡപ്യൂട്ടി കളക്ടർ പുഷ്പ കുമാരിയമ്മയെയും ചുമതലപ്പെടുത്തി. അന്യസംസ്ഥാന ക്കാരുടെ വോട്ടിംഗ് ചുമതല വഹിക്കുന്നത് ജില്ലാ ലേബർ ഓഫീസർ (എൻഫോഴ്സ്മെന്റ്) വി.കെ.ബിജു വാണ്. തിരഞ്ഞെടുപ്പിന് ആവശ്യമായ വാഹനങ്ങൾ ലഭ്യമാക്കേണ്ട ചുമതല എറണാകുളം ആർ.ടി.ഒ ബാബു ജോണിനാണ്. തിരഞ്ഞെടുപ്പിന്റെ ചിലവ് നിയന്ത്രിക്കുന്നതിനായി ഇലക്ഷൻ എക്സ്പെൻഡിച്ചർ മാനേജ്മെന്റ് കമ്മിറ്റി നോഡൽ ഓഫീസറായി എം.ഗീതയെയും നിയമിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →