സിറിയയില്‍ ബോംബാക്രമണം നടത്തി അമേരിക്ക

ന്യൂയോര്‍ക്ക: സിറിയയില്‍ ബോംബാക്രമണം നടത്തി അമേരിക്ക. ഇറാന്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന തീവ്രവാദ സംഘങ്ങള്‍ക്ക് നേരെയാണ് ബോംബാക്രമണം. പരിമിതമായ ശേഷിയിലാണ് അമേരിക്ക ആക്രമണം നടത്തിയതെന്നും ആളപായം ഉണ്ടായതായി വിവരം ലഭിച്ചിട്ടില്ലെന്നും വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.യു.എസ് പ്രസിഡന്റായി ജോ ബൈഡന്‍ ചുമതലയേറ്റ് ഒരു മാസം ആവുമ്പോഴാണ് നടപടിയെന്നത് ശ്രദ്ധേയമാണ്.
കിഴക്കന്‍ സിറിയയിലെ ഇറാനിയന്‍ പിന്തുണയുളള ഭീകരവാദ സംഘങ്ങള്‍ക്ക് നേരെ കഴിഞ്ഞദിവസം ഉണ്ടായ ബോംബാക്രമണം യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ അനുമതിയോടെ ആയിരുന്നുവെന്ന് പെന്റഗണ്‍ വക്താവ് ജോണ്‍ കിര്‍ബി സ്ഥിരീകരിച്ചു. ഹിസ്ബുളളയടക്കം നിരവധി ഭീകരസംഘടനകളാണ് സിറിയ ഇറാന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത്. അധികാരമേറ്റതിനുശേഷം ഇറാനുമായി സമാധാന ചര്‍ച്ചകള്‍ ആരംഭിക്കുമെന്ന് ബൈഡന്‍ സൂചന നല്‍കിയതിനു പിന്നാലെയാണ് ഇറാന്റെ പിന്തുണയുളള ഭീകരസംഘടനകള്‍ക്ക് നേരെ വ്യോമാക്രമണം അമേരിക്ക നടത്തിയത്.

Share
Tagged
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →