ഷിംല: ഗവര്‍ണര്‍ ബംഗാരു ദത്താത്രേയയെ തടഞ്ഞതിനും സഭയില്‍ അപമര്യാദയായി പെരുമാറിയതിനും പ്രതിപക്ഷ നേതാവ് മുകേഷ് അഗ്‌നിഹോത്രി അടക്കം അഞ്ച് കോണ്‍ഗ്രസ് എം.എല്‍.എമാരെ ഹിമാചല്‍ പ്രദേശ് നിയമസഭയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു.മുകേഷ് അഗ്‌നിഹോത്രിയെ കൂടാതെ കുല്ലു എം.എല്‍.എ സുന്ദര്‍ സിംഗ് ഠാക്കൂര്‍, ഉന എം.എല്‍.എ സത്പാല്‍ സിംഗ് റൈസാദ, രേണുകാജി എം.എല്‍.എ വിനയ് കുമാര്‍, ഷില്ലൈ എം.എല്‍.എ ഹര്‍ഷവര്‍ധന്‍ ചൗഹാന്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.പാര്‍ലമെന്ററി കാര്യ മന്ത്രി സുരേഷ് ഭരദ്വാജാണ് എം.എല്‍.എമാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടത്.
ഗവര്‍ണറോട് അപമര്യാദ: അഞ്ച് കോണ്‍ഗ്രസ് എം.എല്‍.എമാരെ ഹിമാചല്‍ പ്രദേശ് സഭയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു
