മലപ്പുറം: ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന് നയിക്കുന്ന വിജയ യാത്രയുടെ വേദിയില്‍ മെട്രോമാന് ഇ. ശ്രീധരന്. മലപ്പുറം ചങ്ങരംകുളത്തെ വേദിയിലാണ് ശ്രീധരന് പങ്കെടുത്തത്. ബിജെപിയില്‍ അംഗത്ത്വമെടുത്തശേഷം ഇതാദ്യമായാണ് അദ്ദേഹം പൊതുപരിപാടിയില്‍ പങ്കെടുക്കുന്നത്. ഇ. ശീധരനെ ഹാരമണിയിച്ച കെ.സുരേന്ദ്രന് സ്വീകരിച്ചു. വേദിയില്‍ വച്ച് അദ്ദേഹത്തിന് ബിജെപി അംഗത്വം ഔദ്യോഗികമായി നല്കി.
പാര്‍ട്ടി പ്രവേശനം ജീവിതത്തിലെ പുതിയ അദ്ധ്യായമാണെന്ന് ഇശ്രീധരന് പറഞ്ഞു. 18 മാസം കൊണ്ട് തീര്‍ക്കേണ്ട പാലരിവട്ടം പാലം അഞ്ചരമാസം കൊണ്ട് തീര്‍ത്തതോടെ തന്റെ ഔദ്യോഗിക ജീവിതത്തിന് വിരാമമായതായി അദ്ദേഹം പറഞ്ഞു. 67 വര്‍ഷത്തെ സേവനത്തിന് ശേഷം രാഷ്ട്രത്തെ സേവിക്കാന്‍ ബിജെപി തന്നെ വേണം എന്നതുകൊണ്ടാണ് പാര്‍ട്ടിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്. അതിന് അവസരം നല്കിയ ബിജെപി അദ്ധ്യക്ഷന്‍ നന്ദി പറയുന്നതായും ശ്രീധരന് പറഞ്ഞു.

