ന്യൂഡല്‍ഹി: പെന്‍ഷനും ശമ്പളവും സര്‍ക്കാര്‍ ജീവനക്കാരുടെ അവകാശമാണെന്നും അവ വൈകി ലഭ്യമാക്കിയാല്‍ പലിശ നല്‍കേണ്ടി വരുമെന്നും സുപ്രീം കോടതി. ആന്ധ്ര സ്വദേശിയും റിട്ട. ജില്ലാ ജഡ്‌ജിയുമായ ദിനവാഹി ലക്ഷ്‌മി കമലേശ്വരിയുടെ ഹര്‍ജിയില്‍ ആന്ധ്ര ഹൈക്കോടതിയുടെ ഉത്തരവ് ശരിവച്ചാണ് സുപ്രീം കോടതിയുടെ വിധി. ശമ്പളവും പെന്‍ഷനും വൈകി നല്‍കുന്ന പ്രവണത പല സര്‍ക്കാരുകള്‍ക്കും ഉണ്ടെന്ന് ജസ്‌റ്റീസ്‌മാരായ ജി.വൈ ചന്ദ്രചൂഢ് , എംആര്‍ഷാ എന്നിവരുള്‍പ്പട്ട ബെഞ്ച് ചൂണ്ടിക്കാട്ടി. എന്നാല്‍ നിയമപരമായി നല്‍കേണ്ടത് വൈകി നല്‍കുന്നത് നീതി നിഷേധമാണ്. തക്കതായ പലിശയും തുകയ്‌ക്കൊപ്പം നല്‍കണമെന്ന് കോടതി വിധിച്ചു.
1989 ല്‍ ജില്ലാ ജഡ്‌ജിയായി നിയമിക്കപ്പെട്ട ദിനവാഹിനി 2018ല്‍ വിരമിച്ചിരുന്നു. 2014ലെ ആന്ധ്ര പ്രദേശ് വിഭജനത്തിന് ശേഷം ദിനവാഹിനി തെലുങ്കാന ജുഡീഷ്യറിയുടെ ഭാഗമായാണ് വിരമിക്കും വരെ ജോലി ചെയ്‌തിരുന്നത്. 2020ലെ ലോക്ക് ഡൗണ്‍ കാലത്ത് പെന്‍ഷന്‍ തടഞ്ഞുവച്ചതിനെതിരെയാണ് ഇവര്‍ ഹൈക്കോടതിയെ സമീപിച്ചത്. കോവിഡ് മഹാമാരിയില്‍ സംസ്ഥാനം സാമ്പത്തിക ബുദ്ധിമുട്ടിലാണെന്നും അല്‍പം വൈകിയാണെങ്കിലും പെന്‍ഷന്‍ നല്‍കുമെന്നായിരുന്നു ആന്ധ്ര സര്‍ക്കാരിന്റെ നിലപാട്. വൈകി നല്‍കിയാല്‍ പെന്‍ഷന്‍ അല്ലെങ്കില്‍ ശമ്പളത്തുകയുടെ വാര്‍ഷിക നിരക്ക് കണക്കാക്കി അതിന് ആനുപാതികമായി 12 ശതമാനം കൂട്ടുപലിശകൂടി നല്‍കണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവവെന്നാല്‍ 6 ശതമാനം ക്രമ പലിശമതിയെന്നും മുപ്പത് ദിവസത്തിനുളളില്‍ നല്‍കണമന്നുമാണ് സുപ്രീം കോടതി ഉത്തരവില്‍ പറയുന്നത്.

