ഭാര്യക്കും മകള്‍ക്കുമൊപ്പം ബൈക്കില്‍ യാത്രചെയ്യവെ ആക്രമിച്ച പുലിയെ കൊന്നു

ബെംഗളൂരു: ഭാര്യക്കും മക്കള്‍ക്കുമൊപ്പം ബൈക്കില്‍ യാത്രചെയ്യുന്നതിനിടെ ആക്രമിച്ച പുലിയെ യുവാവ്‌ കീഴ്‌പ്പെടുത്തി. ഏറ്റുമുട്ടലിനൊടുവില്‍ പുലി ചത്തു. ഹസന്‍ അര്‍സിക്കെരെ ബൈന്ദെക്കരെ ഗ്രാമത്തില്‍ രാജ്‌ഗോപാല്‍ നായിക്‌ ഭാര്യ ചന്ദ്രമ്മക്കും മകള്‍ കിരണിനുമൊപ്പം ബൈക്കില്‍ പോകുന്നതിനിടെയാണ്‌ ‌ കുറ്റിക്കാട്ടില്‍ നിന്ന്‌ പുലിയുടെ ആക്രമണം ഉണ്ടായത്‌. പുലി കിരണിന്‍റെ കാലില്‍ കടിച്ചശേഷം ചന്ദ്രമ്മയെ ആക്രമിക്കാന്‍ ശ്രമിച്ചു. ഈ സമയം രാജഗോപാല്‍ പുലിയുടെ കഴുത്തിന് പിടിമുറുക്കി. ഇതോടെ പുലി ഇയാളെയും ആക്രമിച്ചു. എന്നാല്‍ ദീര്‍ഘനേരം കഴുത്തില്‍ പിടി മുറുക്കിയതിനെ തുടര്‍ന്ന്‌ പുലി ചാവുകയായിരുന്നു

ബഹളം കേട്ടെത്തിയ പ്രദേശവാസികള്‍ പരിക്കേറ്റ രാജഗോപാലിനേയും കുടുംബത്തേയും ആശുപത്രിയിലേക്ക്‌ കൊണ്ടുപോയി . വനംവകുപ്പധികൃതരെത്തി പുലിയുടെ ജഡം പോസറ്റ്‌ മോര്‍ട്ടത്തിന്‌ കൊണ്ടുപോയി. അതിനിടെ നാട്ടുകാരും ചേര്‍ന്നാണ്‌ പുലിയെ കൊന്നതതെന്ന ആരോപണം ഉയര്‍ന്നതിനാല്‍ പോസ്റ്റ്‌ മോര്‍ട്ടത്തിന് ശേഷമേ യഥാര്‍ത്ഥ കാരണം അറിയാനാവൂ എന്ന്‌ വനം വകുപ്പധികൃതര്‍ അറിയിച്ചു. പുലിയുടെ ആക്രമണത്തില്‍ നിന്ന്‌ കുടുംബത്തെ രക്ഷിച്ച രാജഗോപാല്‍ നായികിന്‌ കെപിസിസി പ്രസിഡന്റ്‌ ഡികെ ശിവകുമാര്‍ 25,000രൂപ പാതിതോഷികം നല്‍കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →